NEWSROOM

Kerala Gold Rate | പൊന്നിന് കേരളത്തില്‍ തീവില; സ്വര്‍ണവില ഇന്നും കൂടി; ഒരു പവന്‍റെ ഇന്നത്തെ വില

കേരളത്തിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 480 രൂപയാണ് ബുധനാഴ്ച കൂടിയത്. ഗ്രാമിന് 60 രൂപയും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 56,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7,060 രൂപയാണ് വില. മൂന്നാഴ്ചക്കിടെ 3,100 രൂപയുടെ വര്‍ധനവാണ് കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രകടമായത്. കേരളത്തിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഒരു ട്രോയ് ഔണ്‍സിന് 2,665 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി.

ഇന്നലെയും സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 56,000 രൂപയും, ഗ്രാമിന് 7,000 രൂപയുമായിരുന്നു വില.

SCROLL FOR NEXT