NEWSROOM

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ചര്‍ച്ച നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രിയുടെ ചേംബറില്‍

ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. അനിശ്ചിതകാല രാപ്പകൽ സമരം 51 ദിവസം പിന്നിട്ടതി്ന ശേഷമാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഇതിനു മുമ്പും യോഗം വിളിച്ചിരുന്നെങ്കിലും പോസിറ്റീവ് തീരുമാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് യോഗങ്ങൾ പരാജയപ്പെടുകയായിരുന്നു.

ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചത്. ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചത്.കഴിഞ്ഞ ദിവസം മുടി മുറിച്ചു, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്.

SCROLL FOR NEXT