പൊഴിയൂർ തുറമുഖം 
NEWSROOM

പൊഴിയൂരിൽ ഫിഷറീസ് തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ 5 കോടി അനുവദിച്ച് ധനവകുപ്പ്

343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് ആരംഭമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ഈ വർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമാണം ഏറ്റെടുക്കും. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം തുറമുഖത്തിൻ്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമിക്കുന്നത്.

SCROLL FOR NEXT