NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന പേജ് എവിടെ? വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നു: രമേശ് ചെന്നിത്തല

റിപ്പോര്‍ട്ടിന്റെ പേരില്‍ സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും ചെന്നിത്തല

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴി തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയാണ് ആവശ്യം. റിപ്പോര്‍ട്ടിന്റെ പേരില്‍ സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കഴിയില്ല. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റിപ്പോര്‍ട്ടിലെ പ്രധാന പേജുകള്‍ എവിടെയെന്നും ചെന്നിത്തല ചോദിച്ചു.

സിപിഎമ്മിലും പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആരോപണവിധേയനെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരാണെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

SCROLL FOR NEXT