NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രത്യേക ബെഞ്ച്; ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും വാദം കേള്‍ക്കും

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാരും സി.എസ് സുധയും പൊതുതാല്‍പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. വനിത ജഡ്ജിയെ ഉള്‍പ്പെടുത്തിയാകും ബെഞ്ച് രൂപീകരിക്കുക എന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്ര വെച്ച കവറിൽ സമർപ്പിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി നിലവിൽ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിൻമേൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

SCROLL FOR NEXT