NEWSROOM

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് കോടതി റദ്ദാക്കിയത്

Author : ന്യൂസ് ഡെസ്ക്

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് കേസ് ഇന്ന് റദ്ദാക്കിയത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് കോടതി റദ്ദാക്കിയത്.

2019 ഒക്ടോബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് റദ്ദാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്നായിരുന്നു മഞ്ജുവിൻ്റെ പരാതി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തെ തുടർന്നായിരുന്നു മഞ്ജുവിന്റെ പരാതി.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനിൽ നിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെയുണ്ടെന്നും പരാതിയിൽ മഞ്ജു ആരോപിച്ചിരുന്നു. മുൻ ഡിജിപി ലോക്നാഥ്‌ ബെഹ്‌റയെ നേരിൽ കണ്ടായിരുന്നു മഞ്ജു അന്ന് പരാതി നൽകിയത്.

SCROLL FOR NEXT