NEWSROOM

വ്യവസായ മേഖലയില്‍ കേരളം മുന്നില്‍; സംരംഭകരുടെ ഇടയിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുവെന്ന് പി. രാജീവ്

കേരളത്തിനാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം

Author : ന്യൂസ് ഡെസ്ക്

വ്യവസായ മേഖലയില്‍ കേരളം മുന്നിലാണെന്ന് മന്ത്രി പി. രാജീവ്. ടോപ് അച്ചിവേഴ്സ് ലിസ്റ്റിൽ കേരളം ഒന്നാമതാണ്. 30 ക്യാറ്റഗറികളില്‍ 9 എണ്ണത്തിൽ കേരളം ഒന്നാമതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


കേരളത്തിനാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം. നമ്മൾ ഒരുമിച്ച് നിന്നാൽ ഇത്തരം നേട്ടങ്ങൾ കൈവരിക്കാം. വ്യവസായ വകുപ്പിൻ്റെ മാത്രം നേട്ടമല്ലയിത്. 95 ശതമാനത്തിന് മുകളിൽ പരിഷ്കാരം വരുത്താന്‍ സാധിച്ചു. സംരഭകരുടെ ഇടയിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും രാജീവ് പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞതിനും മുൻപേ നമുക്ക് ഒന്നാമത് എത്താൻ കഴിഞ്ഞു. എല്ലാ വകുപ്പുകളും ചേർന്ന് സൃഷ്ടിച്ച നേട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സംരംഭകരുമായി സർക്കാർ നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. അവരോട് ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും മനോഭാവത്തിൽ മാറ്റം ഉണ്ടായി. മാധ്യമങ്ങളുടെ പിന്തുണയും ആവശ്യത്തിന് ലഭിച്ചുവെന്ന് രാജീവ് പറഞ്ഞു.


SCROLL FOR NEXT