NEWSROOM

കേരളത്തിന്റെ സ്വന്തം നടനം; കലോത്സവ വേദിയെ കീഴടക്കിയ കേരള നടനം

ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറുകളിൽ കലോത്സവത്തിൽ കേരളനടനം മത്സരയിനമാക്കിയപ്പോഴാണ് ഏകീകൃത സ്വഭാവമുണ്ടാക്കിയത്.പണ്ട് രാജ രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകളുടെ തലമുടിക്കെട്ട് പോലെയാണ് കേരളനടനത്തിലെ കേശ അലങ്കാരം.

Author : ന്യൂസ് ഡെസ്ക്

കേരളത്തിന്റെ സ്വന്തം കേരള നടനത്തിനു ഒരു ഏകീകൃത വേഷവിധാനം നൽകിയത് സ്കൂൾ കലോത്സവമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. സമകാലിക വിഷയങ്ങൾ പോലും ചർച്ചയാകുന്ന കലാരൂപം ജനശ്രദ്ധ ആകർഷിക്കാൻ ഇപ്പോഴും പാടുപെടുകയാണ്.


കഥയെന്താണോ അതിനു അനുയോജ്യമായ വേഷം അതായിരുന്നു കേരള നടത്തിൻ്റെ പണ്ടത്തെ രീതി. ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറുകളിൽ കലോത്സവത്തിൽ കേരളനടനം മത്സരയിനമാക്കിയപ്പോഴാണ് ഏകീകൃത സ്വഭാവമുണ്ടാക്കിയത്. പണ്ട് രാജ രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകളുടെ തലമുടിക്കെട്ട് പോലെയാണ് കേരളനടനത്തിലെ കേശ അലങ്കാരം. കേരള കസവും ഇളക്കതാലിയും മാങ്ങാമാലയും വേഷവിധാനങ്ങൾ.

മോഹിനി ലാസ്യ വനിതയാണെങ്കിൽ കേരളനടനത്തിൽ അവൾ വീര രൂപീയാണ്.മൊത്തത്തിൽ പറഞ്ഞാൽ കേരളനടനത്തിനു പുതുജീവൻ നൽകിയത് സ്കൂൾ കലോത്സവമാണ് .ആയിരം കോഴിക്ക് അര കാട എന്ന പോലെ കഥകളി കണ്ടിട്ട് മനസിലാകാത്തവർ കേരള നടനം കണ്ടോളു.
അതായത് കഥ അറിയാതെ ആട്ടം കാണേണ്ടിവരില്ലർഥം. കേരളത്തിൽ അവസാനമായി രൂപംകൊണ്ട ഈകലാരൂപം മത്സര ഇനം എന്നല്ലാതെ ജനങ്ങൾ ഇപ്പോഴും സ്വീകരിച്ചിട്ടില്ല എന്നത് ദുഃഖ സത്യമാണ്.

SCROLL FOR NEXT