Source: Files
NEWSROOM

'അമ്മ'യിൽ തെരഞ്ഞെടുപ്പ് ഉടൻ

ഇന്നത്തെ വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

പന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി

പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നൂറനാട് സ്വദേശി പങ്കജാക്ഷൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചെന്നാണ് പരാതി. ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് പരാതി. മകൾ ജ്യോതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

കള്ളൻ കപ്പലിൽ തന്നെ?

കളഞ്ഞു കിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച പത്ത് ലക്ഷം രൂപയുടെ സ്വർണമാണ് മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കളഞ്ഞു കിട്ടിയ ആഭരണവും കാണാതായ കൂട്ടത്തിലുണ്ട്.

എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ല: എ.കെ. ശശീന്ദ്രൻ

എൻസിപിയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരുമിപ്പിക്കാനാണ് നീക്കമെന്ന് എ.കെ. ശശീന്ദ്രൻ. എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ല. സമാന ചിന്താഗതിക്കാരെ ഒന്നിച്ചുനിർത്തും. അടുത്ത മാസം ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഭാവി തീരുമാനമെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

കെഎസ്ഇബിയുടെ ഉദ്യോഗസ്ഥനും കരാർ ജീവനക്കാരനും അറസ്റ്റിൽ

കെഎസ്ഇബിയുടെ അലുമിനിയം കമ്പി മോഷ്ടിച്ച് കടത്തിയ ഉദ്യോഗസ്ഥനും കരാർ ജീവനക്കാരനും അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ നിന്നും മോഷ്ടിച്ചത് 100 കിലോ അലുമിനിയം കമ്പിയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥൻ വണ്ടൂർ സ്വദേശി തോമസ്, കരാർ തൊഴിലാളികളായ പാലക്കാട് വല്ലപ്പുഴ സ്വദേശികളായ ജാസിർ ഹുസൈൻ, ഹിഷാമുദ്ദീൻ, മുഹമ്മദ് ഹസീബ്, കൊല്ലം സ്വദേശി അബ്‌ദുൾ സലാം എന്നിവരാണ് പിടിയിലായത്.

താമരശ്ശേരിയിൽ വൻ ചാരായ വേട്ട

220 പ്ലാസ്റ്റിക് കുപ്പികളിലായി 110 ലിറ്റർ ചാരായം എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥിയിൽ നിന്ന് കണ്ടെത്തിയതിന് സമാനമായി കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ: വിമർശിച്ച് സോണിയാ ഗാന്ധി

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി. ഇന്ത്യ ഇസ്രയേലിനോട് അമിതമായി അടുക്കുകയാണെന്ന് വിമർശനം. പലസ്തീൻ, ഇറാൻ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പരമ്പരാഗത ബന്ധം ദുർബലമായി. പലസ്തീൻ ജനതയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി.

അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി

സിഎംആർഎൽ എക്സലോജിക് ഇടപാട് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരാറിൽ വിശദമായ അന്വേഷണം നടത്തും. വീണയ്ക്ക് സിഎംആർഎല്ലുമായി കരാർ വന്നത് എങ്ങനെയെന്ന് അന്വേഷിക്കും. കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

"നേതാക്കൾക്ക് ഇരട്ട പദവി അംഗീകരിക്കാനാവില്ല"; കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ

വെള്ളരി കൃഷിക്കായി 99.6 ലക്ഷം സബ്‌സിഡി നേടി; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം

'അമ്മ'യിൽ തെരഞ്ഞെടുപ്പ് ഉടൻ

താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടത്താൻ ഒരുങ്ങി അഡ്ഹോക്ക് കമ്മിറ്റി. രാജിവച്ച് പോയവരെ തിരികെ കൊണ്ട് വരേണ്ടതില്ലെന്നും തീരുമാനം. അതിനിടെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പാലാരിവട്ടം പൊലീസ്.

മുങ്ങിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു

പിറവം പുഴയിൽ ഇന്നലെ മുങ്ങിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പായിപ്ര സ്വദേശി വിജിമോളാണ് മരിച്ചത്. ഇവർക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നുവെന്ന് സൂചന. ബിജിമോൾക്കൊപ്പം ഭർത്താവും മകളും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ. കാണാതായ ഭർത്താവിനും മകൾക്കുമായി അന്വേഷണം ആരംഭിച്ചു പൊലീസ്.

യുപിയിൽ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് 

ഉത്തർപ്രദേശിൽ ബീഫ് പാകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. യുപിയിലെ കൗശാംബിയിലാണ് സംഭവം. വീട്ടിൽ നിന്ന് ഒരു കിലോ വീതം വേവിക്കാത്തതും പാകം ചെയ്തതുമായ ഇറച്ചി കണ്ടെടുത്തതായി പൊലീസ്.

പോറ്റി വീണ്ടും ചോദ്യമുനയില്‍

2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ചോദ്യം ചെയ്യൽ. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടന്നത് ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.

വീണ്ടും കടുവ

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീണ്ടും കടുവ. കടുവ പശുവിനെ ആക്രമിച്ചു. വണ്ടിപെരിയാർ പഞ്ചായത്ത് അംഗം മതിയാഴന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ ഒരാഴ്ചയായി വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. എന്നാൽ പ്രദേശത്ത് കടുവയെ കണ്ടെത്താനായില്ല. മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിട്ട കടുവയാണെന്നാണ് വനം വകുപ്പ് നിഗമനം.

യുവാക്കൾക്കെതിരെ കേസെടുക്കും

വിലങ്ങാട് വനമേഖലയിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുപേരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ

SCROLL FOR NEXT