മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 15നുശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോയുടെ ആവശ്യം പൊലീസ് തള്ളി. നാളെ ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് പൊലീസ് നോട്ടീസ് നല്‍കുന്നത്. കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ വൈകിയെന്ന് ആക്ഷേപം. തീ പിടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫയര്‍ യൂണിറ്റുകള്‍ എത്തിയതെന്നാണ് ആക്ഷേപം. സംഭവത്തില്‍ കെട്ടിട ഉടമ പരാതി നല്‍കും. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാവേളകളില്‍ വഴിയില്‍ പൊലീസ് നില്‍ക്കും. എസ്കോർട്ടും പൈലറ്റും നിലവിലേതു പോലെ തുടരും.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ ബിജെപിക്ക് കുത്തനെ വോട്ട് നഷ്ടം. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17,000-ത്തോളം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. ജില്ലാ ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ 10,000ത്തിനു മുകളിൽ വോട്ട് നേടിയയിടത്ത്, പകുതിയായി വോട്ട് കുറഞ്ഞു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 39,836 വോട്ടാണ് ബിജെപിക്ക് നേടാനായത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ 22,950 വോട്ടാണ് സ്വന്തമാക്കിയത്. അതായത്, 16,886 വോട്ടിന്റെ കുറവാണുണ്ടായത്. ഒറ്റ സീറ്റിൽ പോലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ല. എന്നാല്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. വോട്ട് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചു.