NEWSROOM

പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയര്‍ത്തി, വായ്പകളുടെ പലിശ കൂടും

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയര്‍ത്തി, വായ്പകളുടെ പലിശ കൂടും

പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. 2023നുശേഷം ആദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനാണ് സാധ്യത.

കോഴിക്കോട് വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; അഞ്ചു പേര്‍ക്ക് പരിക്ക്

കോഴിക്കോട് വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി, അഞ്ചു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം. സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.

ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു; പരിയാരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം

കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്കായി എത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ്‌ മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ ശസ്ത്രക്രിയയ്ക്കായി ഫാത്തിമയെ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റി. അതു സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രിയോടെ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ അറിയിച്ചിട്ടില്ലെന്നും, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് കുഞ്ഞുമുഹമ്മദ്‌ ആവശ്യപ്പെട്ടു.

റൊണാൾഡോ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നു

പോർച്ചുഗൽ ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തയ്യാറെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗിനിടെ ക്യാംപ് വിട്ടതിൽ താരം ഖേദം പ്രകടിപ്പിച്ചു. ക്യാംപ് വിട്ടതിൽ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നൽകുന്ന നടപടികൾ സ്വീകരിക്കും. നിയമം എല്ലാവർക്കും ബാധകമാണ്. നടപടികൾക്കുശേഷം ടീമിനൊപ്പം ചേരുമെന്നും റോണോയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ക്യാംപ് വിടാനുള്ള കാരണങ്ങൾ കുറിപ്പില്‍ താരം തുറന്നു പറയുന്നുണ്ട്. പരിശീലകൻ ഹോർഹെ ജീസസ് നൽകിയ വാക്കുകൾ തെറ്റിച്ചെന്നും കുറിപ്പിൽ പറയുന്നുണ്ട്.

എം.വി. ഗോവിന്ദനെതിരെ ശാസന മാത്രം പോരാ; സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിനിധികൾ. എം.വി. ഗോവിന്ദനെതിരായ നടപടി ശാസനയിൽ ഒതുക്കിയതിനെ പ്രതിനിധികൾ രൂക്ഷഭാഷയിൽ വിമർശിച്ചു. ശാസന പോരെന്നും കൂടുതൽ നടപടികൾക്ക് സമയം വൈകിയിട്ടില്ലെന്നും പ്രതിനിധികൾ. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും ഒളിച്ചോടാൻ സെക്രട്ടറിക്ക് കഴിയില്ലെന്നും വിമർശനം. ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടി ഉണ്ടാക്കി. ശബരിമല സ്വർണക്കൊള്ള കേസ് പ്രതി എ. പത്മകുമാറിനെതിരെ നേരത്തെ കടുത്ത നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും അഭിപ്രായം ഉയർന്നു. അതേസമയം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിനെ പരിഗണിച്ചേക്കും.

SCROLL FOR NEXT