NEWSROOM

ജന്തർമന്തർ 2.O: ധ്രുവ് റാഠി, അഭിജിത് ദീപ്‍കെ, എം.എം. ബേബി, എം.വി. ഗോവിന്ദന്‍, പിണറായി വിജയന്‍, ബൃന്ദാ കാരാട്ട്... കസ്റ്റഡിയില്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

ധ്രുവ് റാഠി, അഭിജിത് ദീപ്‍കെ എം.എം. ബേബി, എം.വി. ഗോവിന്ദന്‍, പിണറായി വിജയന്‍, ബൃന്ദാ കാരാട്ട്... കസ്റ്റഡിയില്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സമരത്തില്‍ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിജെപി സ്ഥാപനകന്‍ അഭിജിത് ദീപ്കെയെ സമരവേദിയിലേക്കുള്ള യാത്രക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, ബൃന്ദാ കാരാട്ട്, പി.കെ. ശ്രീമതി, ശിവദാസൻ എം.പി. തുടങ്ങിയവരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പിണറായി വിജയനും ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ്.

ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിജെപി പ്രതിഷേധത്തിനു മുന്നോടിയായി ഇന്‍ഫ്ളുവന്‍സര്‍ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വസതിയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

ജന്തർമന്തർ 2.O; ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പാറ്റകള്‍ ഇറങ്ങുന്നു, ഗതാഗതം മുടക്കി, കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ തുറന്ന് പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന്. രാവിലെ പത്തോടെ പ്രവര്‍ത്തകര്‍ ജന്തർ മന്തറിൽ എത്തിച്ചേരണമെന്നാണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഐഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രതിരോധം കടുപ്പിച്ച് സമരത്തെ തളര്‍ത്താനാണ് ഡല്‍ഹി പൊലീസിന്റെ ശ്രമം. ജന്തർമന്തറിലെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റെർനെറ്റ് നിരോധിച്ചു, 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 247 ട്രെയിനുകൾ റദ്ദാക്കി, ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇതിനൊപ്പം, സമരക്കാരെ കരുതല്‍ തടങ്കലിലാക്കുന്നുമുണ്ട്. സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

SCROLL FOR NEXT