മലപ്പുറം ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കോട്ടീരി ഹാരിസ്, കെ.ടി ജംഷീർ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പുലർച്ചെ 3.30 ഓടെയാണ് അപകടം. സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ യൂടേൺ എടുത്ത ലോറിയിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. രണ്ട് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
അപകടത്തിന് കാരണം ദേശീയപാത അതോറിറ്റി അധികൃതരുടെ അനാസ്ഥയെന്ന് കെ.കെ. വത്സരാജ്. "ദേശീയപാതയിലെ അനധികൃത പാർക്കിങ് അടക്കം തടയുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. അപകടത്തിൻ്റെ ഉത്തരവാദി കരാർ കമ്പനിയാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ച് വേണം പ്രവർത്തിക്കാൻ. ഹൈവേ പട്രോളിങ് കൃത്യമായി നടന്നില്ല. നടന്നിരുന്നെങ്കിൽ ലോറി പാർക്ക് ചെയ്തിരുന്നത് തടയാമായിരുന്നു. പൊലീസ് കേസെടുത്തിരിക്കുന്നത് ലോറിക്കാർക്കെതിരെ മാത്രമാണ്. പക്ഷേ അവരുടെ മാത്രം കുഴപ്പമല്ല കൃത്യമായി പരിശോധന ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത്," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.
"ഈ മാസം 8ന് ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഡർ വച്ച് വാഹനം തിരിച്ചുവിടുന്നുണ്ടെങ്കിൽ 200 മീറ്റർ മുന്നിൽ എങ്കിലും സിഗ്നൽ സ്ഥാപിക്കണം. എവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ അവിടെയൊക്കെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഹൈവേ പട്രോളിങ് ശക്തമാക്കണം. നിർമാണ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്ന സാധനസാമഗ്രികൾ ഒരു കാരണവശാലും ഹൈവേയിലെ വഴികളിൽ ഇടാൻ പാടില്ല. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാം," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിൽ ഡോക്ടർമാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ്. സ്ഥാനകയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകി. പ്രൊവിഷണൽ പ്രൊമോഷൻ നൽകാനാണ് നീക്കം. ആരോഗ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രതിസന്ധി ഉണ്ടെന്ന് കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു.
8 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ കയ്പമംഗലത്തെ വാഹനാപകടത്തിൻ്റെ കാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ ദേശീയപാതാ അതോറിറ്റി പാലക്കാട് പ്രോജക്റ്റ് ഡയറക്ടർക്കും ത്യശൂർ ആർ.ടി.ഒയ്ക്കും നിർദേശം നൽകി. ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗും, ദേശീയപാതാ അതോറിറ്റി കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകട കാരണമെന്ന ആരോപണം അന്വേഷിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ജന്തർ മന്തർ പ്രതിഷേധക്കാരി നിഷു ആസാദിനും പിതാവിനുമെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷക അമിത സച്ച്ദേവയാണ് ഡൽഹി സൈബർ പൊലീസിൽ പരാതി നൽകിയത്. നിഷു ആസാദും പിതാവും ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
ജന്തർ മന്തർ പ്രതിഷേധക്കാരി നിഷു ആസാദിൻ്റെ വീടിന് നേരെ കല്ലേറ്. വീട്ടിലേക്ക് അജ്ഞാതർ കല്ലെറിഞ്ഞു എന്ന് നിഷു പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സുരക്ഷ ഒരുക്കണം എന്നും നിഷു ആവശ്യപ്പെട്ടു.
അതിരപ്പിള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മുനിത്തടം ഭാഗത്താണ് ആന ചരിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അവശനിലയിൽ പ്ലാന്റേഷൻ മേഖലയിൽ ആനയെ കണ്ടത്. വനം വകുപ്പ് ചികിത്സ നൽകി വരുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
പിഎം ശ്രീ പദ്ധതിയിൽ തിടുക്കമില്ലെന്നും ഉപസമിതി തീരുമാനം ഉടൻ ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
പാളയം പ്രദീപ് തന്റെ സ്റ്റാഫ് എന്ന രമ്യയുടെ വാദം തെറ്റ്. എംഎൽഎക്ക് സർക്കാർ നൽകുന്നത് മൂന്ന് സ്റ്റാഫുകളെയാണ്. മണ്ഡലം പ്രതിനിധി വിമൽ ഡെപ്യൂട്ടേഷനിൽ വന്ന ആളാണ്. ഡ്രൈവർ അടക്കം മറ്റ് 2 സ്റ്റാഫുകൾ കൂടിയുണ്ട്. സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. പാളയം പ്രദീപ് എംപി ആയിരിക്കുന്ന കാലം തൊട്ടേ തന്റെ സ്റ്റാഫ് ആണെന്നാണ് രമ്യ ഹരിദാസ് ഇന്നലെ പറഞ്ഞത്.
സിപിഐ സമ്മേളനം പൊളിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതായും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഐഎം ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായി എം.എ. ബേബി പറഞ്ഞു.
തനിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആണെന്നും സജിത്ത് മുട്ടപ്പാലം. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും മൊഴി കൊടുക്കാൻ വന്നതാണെന്നും സജിത്ത് പറഞ്ഞു. ഒപ്പം പിന്തുണച്ച എല്ലാ മാധ്യമപ്രവർത്തകർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകും.
കനത്ത മഴയിൽ ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ അമ്പതിലേറെ പേർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് റിപ്പോർട്ട്.
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വച്ച് നടക്കും. കോഴിക്കോട് എൻഐടി സ്റ്റേഡിയമാണ് പ്രധാനവേദി. നേരത്തെ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നടത്തിയ വാർത്താസമ്മേളനത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് നടന്ന സംഘാടക സമിതി രൂപീകരണത്തിലാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പുതിയ തീയതികൾ പ്രഖ്യാപിച്ചത്.
തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഇതുവരെ 6 പേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
കടുത്ത ദുരിതം വിതച്ച് ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതി രൂക്ഷം ഡൽഹിയും ഉത്തർപ്രദേശും അടക്കം ആറ് സംസ്ഥാനങ്ങളിൽ. കോസി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് യുപിയിലേയും ബിഹാറിലെയും വിവിധ ഗ്രാമങ്ങളിൽ പ്രളയസമാന സാഹചര്യം.
ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തി ഞെട്ടല്‍ രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. രകാഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഓരോ വിദ്യാര്‍ഥികളുടേയും ജീവന്‍ വിലപ്പെട്ടതാണ്. കോണ്‍ഗ്രസ് എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുവെന്നും രാഹുല്‍ ഗാന്ധി.
ഡല്‍ഹി സത്യനികേതനില്‍ ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. എട്ട് പേരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അമ്പതോളം വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നതയാണ് റിപ്പോര്‍ട്ടുകള്‍.
സംരക്ഷിത വിഭാഗത്തില്‍പ്പെട്ട കടല്‍വെള്ളരി വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പനവൂര്‍ അഞ്ചാംകല്ല് സ്വദേശി അജി മോന്‍, വവ്വാമൂല സ്വദേശി ഷിജുകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എണ്‍പതോളം കടല്‍വെള്ളരികള്‍ പിടിച്ചെടുത്തു. ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടല്‍വെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. രാജ്യത്ത് കടല്‍വെള്ളരികളെല്ലാം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ്. അതിനാല്‍ ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും നിയമവിരുദ്ധമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കാന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബഹിരാകാശ ഏജന്‍സി. സ്ഥാപനം സ്വകാര്യവല്‍ക്കരിക്കില്ലെന്നും രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആര്‍.ഒയുടെ പ്രാധാന്യം ഒട്ടും കുറയില്ലെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒയുടെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന മേഖലകളും സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണ്ണമായി കൈമാറാന്‍ പോകുന്നു എന്ന തരത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ക്കിടയിലും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഏജന്‍സി രംഗത്തെത്തിയത്.
ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസനത്തിനും വിപുലീകരണത്തിനും വേണ്ടിയാണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. എന്നാല്‍ പ്രമുഖ ദൗത്യങ്ങള്‍, പുതിയ ഗവേഷണങ്ങള്‍, തന്ത്രപ്രധാനമായ സാങ്കേതിക വികസനം എന്നിവയില്‍ പ്രധാന ദേശീയ ഏജന്‍സിയായി ഐ.എസ്.ആര്‍.ഒ തന്നെ തുടര്‍ന്നും നേതൃത്വം നല്‍കും.
ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്നുവീണ സംഭവം അത്യന്തം സങ്കടകരവും ഒഴിവാക്കാമായിരുന്നതുമായ ദുരന്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവശിഷ്ടങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഹോസ്റ്റല്‍ അപകടത്തിൽ മരണം നാലായി
എട്ട് പേരുടെ ജീവനെടുത്ത തൃശൂര്‍ കയ്പമംഗംലം വാഹനാപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരും മദ്യപിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ കാക്കനാട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. മദ്യലഹരിയില്‍ അമിത വേഗതിയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സൂചന.
ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിര്‍ത്തിയിട്ട ചരക്കുലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. കാറിലുണ്ടായിരുന്ന എട്ടു പേരാണ് മരിച്ചത്.
സേലം സ്വദേശി വിശ്വ, സന്തോഷ്, മധുര സ്വദേശി പ്രസന്ന, മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ഡിണ്ടിഗല്‍ സ്വദേശി ജോഷ്വ, ജീവ എന്നിവരാണ് മരിച്ചത്. ഇവര്‍ ഡിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ്.
ആലപ്പുഴ: ചാരുംമൂടില്‍ സ്വകാര്യ ബസ്സും കാറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചാരുംമൂട് സ്വദേശി ഫിറോസ് ഖാനാണ് മരിച്ചത്. വെട്ടിക്കോട് ജങ്ഷനില്‍ ഇന്ന് വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസ് ഖാനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദേശീയപാത 66 കയ്പമംഗലം പനമ്പിക്കുന്നില്‍ എട്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവറെ റിമാന്റ് ചെയ്തു. പൂനെ സ്വദേശിയായ തുക്കാറാം കാംബ്ലി (34) ആണ് അറസ്റ്റിലായ ലോറി ഡ്രൈവര്‍. ഇന്ന് രാത്രിയാണ് തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയത്. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.
ഡൽഹിയിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി