ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎല്‍എ. ഡൽഹിയിലായതിനാൽ മൊഴിയെടുക്കലിന് എത്താൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഇന്നലെ പാലക്കാട് എത്തി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറോടെയാണ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് രമ്യ എത്തിയത്. അവിടെവച്ചാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രി ടി. സിദ്ധിഖ് ഉള്‍പ്പെടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എംഎല്‍എ വാഹനം ഒഴിവാക്കിയതിനൊപ്പം, എപ്പോഴും കൂടെയുണ്ടാകാറുള്ള പാളയം പ്രദീപ് ഉള്‍പ്പെടെയുള്ളവരെയും ഒഴിവാക്കിയാണ് രമ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അതേസമയം, ഇന്നലെ ഡല്‍ഹിയില്‍ റൂം ഉള്‍പ്പെടെ രമ്യ ബുക്ക് ചെയ്തിരുന്നു. വൈകിട്ട് ഏഴരയോടെ ഡല്‍ഹിയില്‍ എത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കാര്‍ ഉള്‍പ്പെടെ കാത്തുനിന്നിരുന്നു.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഗ്രൂപ്പ് പോര് മുറുകുന്നു. ഇന്റർവ്യൂവും പ്രാക്ടിക്കൽ ടെസ്റ്റും കഴിഞ്ഞിട്ടും സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ ഹൈക്കമാൻഡ് റിസള്‍ട്ട് തടഞ്ഞുവെച്ചു. ആദേശ് സുധർമ്മൻ, എ.കെ. ജാനിബ്, അബാദ് ലുത്ഫി, ഫർഹാൻ മുണ്ടേരി, നിഖിൽ, സി.കെ. ഷാഹിദ് എന്നിവരാണ് ഫലം കാത്തിരിക്കുന്നത്. ആദേശിനും ജാനിബിനുമായി ഷാഫി പറമ്പിലും, ഫർഹാന് വേണ്ടി എ.പി. അനിൽകുമാറും രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് തർക്കം മൂത്തത്. അബാദ് ലുത്ഫിക്കായി രമേശ് ചെന്നിത്തല സമ്മർദം ശക്തമാക്കിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശനും കളത്തിലിറങ്ങി, സി.കെ. ഷാഹിദിനെ സെക്രെട്ടറിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകി.