സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥർക്ക് ഇഡി സമന്‍സ്. ജീവനക്കാരും ഓഡിറ്റർമാരും അടക്കം ഏഴോളം പേർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിച്ചതിനുശേഷം വീണ ടിയെയും വീണ്ടും ചോദ്യം ചെയ്യും. ആദ്യ കുറ്റപത്രവും ഉടന്‍ തയ്യാറാക്കും. കേസില്‍ പിണറായി വിജയന്‍, വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാണ് ഇഡി ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെയും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയിരുന്ന സുരേഷ് കുമാറിനെന്റെയും മൊഴിയാണ് പിണറായി വിജയന് തിരിച്ചടിയായിരിക്കുന്നതെന്നാണ് വിവരം. വീണ വഴിയാണ് പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയത്. ശശിധരന്‍ കര്‍ത്ത വീണയ്ക്ക് കൈക്കൂലി നല്‍കുകയും സുരേഷ് കുമാര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്തതായാണ് ഇഡിയുടെ കണ്ടെത്തല്‍.
പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. റാന്‍ സായുധസേനയായ ഐആർജിസിയുടെ അഞ്ച് ഓയിൽ ടാങ്കറുകൾ യുഎസ് തകര്‍ത്തു. ഇറാന്‍ യുഎസ് യുദ്ധക്കപ്പല്‍ആക്രമിച്ചതിനുള്ള മറുപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതികരണം. പിന്നാലെ ജോര്‍ദാനിലേക്ക് ഇറാന്‍ ആക്രമണം നടത്തി. ആക്രമണം നടന്നതായി ജോര്‍ദാന്‍ സ്ഥിരീകരിച്ചു. എന്നാല്‍ 20ല്‍ 18 ബാലിസ്റ്റിക് മിസൈലുകളും നിർവീര്യമാക്കിയെന്ന് ജോർദാൻ അവകാശപ്പെട്ടു. അതേസമയം, യുഎസ് മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാനും അവകാശപ്പെട്ടു. ഇറാനുമായി ബന്ധമുള്ള 36 കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.
പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പുതുക്കിയേക്കും. നിയമക്കുരുക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പിഎസ്‌സി സെക്രട്ടറിയെ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി. ന്യൂസ് മലയാളമാണ് സർക്കാർ ശുപാർശയിലെ നിയമപ്രശ്നം പുറത്തുകൊണ്ടുവന്നത്. കൂടുതൽ റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, നീട്ടി നൽകുമെന്ന് പ്രഖ്യാപിച്ച എച്ച്എസ്‌ടി മലയാളം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. റദ്ദായ കോഴിക്കോട് ജില്ലയിലെ റാങ്ക് ലിസ്റ്റിന് പകരം പിഎസ്‌സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ വരും ദിവസങ്ങളിൽ റദ്ദാകും. ഒരു വിഭാഗം റാങ്ക് ലിസ്റ്റുകൾ മാത്രം തിരഞ്ഞെടുത്ത്, കാലാവധി നീട്ടാനുള്ള തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടുമെന്ന വാക്ക് പാലിക്കാതെ സംസ്ഥാന സർക്കാർ. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടുമെന്ന പ്രഖ്യാപനം പൊളിഞ്ഞു. നീട്ടി നൽകുമെന്ന് പ്രഖ്യാപിച്ച എച്ച്.എസ്.ടി മലയാളം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. റദ്ദായ കോഴിക്കോട് ജില്ലയിലെ റാങ്ക് ലിസ്റ്റിന് പകരം പിഎസ്‌സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ വരും ദിവസങ്ങളിൽ റദ്ദാകും. ഒരു വിഭാഗം റാങ്ക് ലിസ്റ്റുകൾ മാത്രം തിരഞ്ഞെടുത്തു കാലാവധി നീട്ടാനുള്ള തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.