പിഎസ്സി ആസൂത്രണ ബോര്‍ഡിലെ പരീക്ഷ തട്ടിപ്പിൽ ഉത്തരക്കടലാസും ഉത്തര സൂചികയും നേരിട്ട് കൈമാറാനാകില്ലെന്ന് പിഎസ്സി. അന്വേഷണ സംഘത്തിന് പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കാമെന്ന് നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട മറ്റ് വിവരങ്ങൾ കൈമാറി.
ചികിത്സാപ്പിഴവിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ട് പിതാവ്. അനസ്തീഷ്യ ഡോക്ടർക്ക് പുറമേ മറ്റ് രണ്ട് ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടു.
ഇടുക്കി തോംപ്രാംകുടി സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് 10.42 കോടിയുടെ തട്ടിപ്പ്. എൽഡിഎഫ് ഭരണസമിതിയുടെ കാലത്തെ ക്രമക്കേട് വ്യാജ സഹകരണ സംഘങ്ങൾ രൂപീകരിച്ചെന്നാണ് റിപ്പോർട്ട്. ബാങ്ക് സെക്രട്ടറിയും മുൻ പ്രസിഡൻ്റും അടക്കം 13 പേർക്കെതിരെ കേസ്.
ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റ് ആക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ടീം യുഡിഎഫ് എന്നും സർക്കാറിന് കരുത്തേക്കാൻ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റ് ആക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യം.
അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ. വിമർശനത്തിനും അഭിപ്രായങ്ങൾ പറയാനും പ്രസ്ഥാനത്തിൽ അവസരമുണ്ട്. സ്ഥാന മോഹങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് ശരിയല്ലെന്നും അൻസിൽ പറഞ്ഞു. അപമാനിച്ചാൽ സ്വന്തം നിലപാട് ഉയരുമെന്ന് കരുതുന്നത് തെറ്റ്. ചരിത്രം ഒരിക്കലും വഞ്ചകരെ മഹത്വവൽക്കരിച്ചിട്ടില്ലെന്നും അൻസിൽ പറഞ്ഞു.
കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിലായി. കൊച്ചി സ്വദേശി ഇർഫാദ് ആണ് പൊലീസ് പിടിയിലായത്. എറണാകുളം പാലാരിവട്ടത്ത് വ്യാഴാഴ്ചയാണ് ബൈക്ക് തട്ടിയെടുത്തത്. ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിൻ്റെ ബൈക്കാണ് തട്ടിയെടുത്തത്. ബൈക്കുമായി കടന്നുകളഞ്ഞ ഒരാൾക്കായി അന്വേഷണം.
വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം. ബിജെപി നേതാവിൻ്റെ ഹർജിയെ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് മുഖപ്രസംഗം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നും വിമർശനം. വഖഫ് ബോർഡ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ ഹർജികൾ ചൂണ്ടിക്കാണിക്കാൻ തയ്യാറായില്ല. വാക്ക് പാലിക്കാനുള്ളതാണെന്ന് പറയുന്ന സർക്കാരിൻ്റേത് ഇരട്ടത്താപ്പാണെന്നും സമസ്ത.
കാസർഗോഡ് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപേക്ഷിച്ച പദ്ധതി പുനരുജീവിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് പ്രദേശവാസികൾ.ജനവിരുദ്ധ പദ്ധതിഅനുവദിക്കാനാകില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
സമഗ്ര ശിക്ഷ കേരളയിലെ വിവിധ അക്കാദമിക് തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള തസ്തികകളിലേക്ക് യോഗ്യത കുറഞ്ഞവരെ അപേക്ഷിക്കാൻ ക്ഷണിക്കുന്നതായാണ് പരാതി. നിലവിലെ മാനദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സർക്കാർ പ്ലീഡർ നിയമനവിവാദത്തിൽ കെഎസ്‌യുവിൽ കലഹം. അലോഷ്യസ് സേവ്യറിന് എതിരെ പട നീക്കവുമായി സതീശൻ പക്ഷനേതാക്കൾ. സംസ്ഥാന അധ്യക്ഷന് എതിരെ വാർത്താസമ്മേളനം വിളിക്കാനും നീക്കമുണ്ട്. നിലപാടിലുറച്ച് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് അലോഷ്യസ്.