NEWSROOM

അവൻ 'കിയാൻ': തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേ സമിതി ഏറ്റെടുത്തു

ഇന്നത്തെ പ്രധാന വാർത്തകൾ..

ന്യൂസ് ഡെസ്ക്

സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി; സി.പി.ജോൺ

പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി. ജോൺ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്യും. വയനാട്ടിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി.

ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി വൈസ് ചാൻസിലർ

മാവേലിക്കരയിൽ നടന്ന ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി വൈസ് ചാൻസിലർ. എം ജി സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂത് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത് ചർച്ചയായത്. ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ സർവകലാശാല വൈസ് ചാൻസലന്മാർ പങ്കെടുത്തത് വിവാദമായിരുന്നു . ഇന്നലെ മാവേലിക്കരയിൽ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലായിരുന്നു പരിപാടി.

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം

തിരുനെൽവേലി ചെട്ടികുളം സ്വദേശി 7 വയസുകാരൻലോകിനേനി യാഷ്വന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ജൂൺ 29 ന് നടന്ന അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസിൽ ചികിത്സയിലായിരുന്ന യാഷ്വൻ്റെ മസ്തിഷ്ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. 17 വയസ്സുള്ള കണ്ണൂർ സ്വദേശിക്കും കോട്ടയം വിജയപുരം സ്വദേശിനി 4 വയസുള്ള മറ്റൊരു കുട്ടിയുമാണ് വൃക്കകൾ സ്വീകരിക്കുക.

നെന്മാറ ഇരട്ടക്കൊലക്കേസ്; വിധി 13ന്

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ 13ന് വിധി പറയും. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക . ജഡ്ജിയുടെ അനാരോഗ്യത്തെ തുടർന്നാണ് ഇന്ന് വിധി പറയുന്നത് 13 ലേക്ക് മാറ്റിയത്.

അവൻ 'കിയാൻ': തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേ സമിതി ഏറ്റെടുത്തു

തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രി SNCU വിൽ നിന്നാണ് കുഞ്ഞിനെ ഏറ്റെടുത്തത്. അങ്കമാലി നവജാതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ മാറ്റുക. പേർഷ്യൻ അറബിക്ക് ഭാഷയിൽ രാജാവ് എന്ന് അർഥം വരുന്ന കിയാൻ എന്ന പേരാണ് കുട്ടിക്ക് ഇട്ടത്.

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി ജീവനക്കാർ

കോറോ ഹെൽത്തിലെ ജീവനക്കാർ കൊച്ചിയിലേയും കോഴിക്കോടിലേയും ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു. ജീവനക്കാർ ഓഫീസിനകത്ത് കേറാൻ കഴിയാതെ പുറത്തു നിന്നാണ് പ്രതിഷേധം നടത്തുന്നത്. ജർവനക്കാരുടെ വാഹനങ്ങൾ പാർക്കിംഗിൽ വെക്കാൻ പോലും സമ്മതിക്കുന്നില്ല. കോഴിക്കോട്ടെ സ്ഥാപനം പൂർണമായും അടച്ചു പൂട്ടിയ നിലയിലാണ്.

മുംബൈ യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴയെ തുടർന്ന് മുംബൈ യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു . മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പുനെ മുംബൈ എക്സ്പ്രസ്സ് ഹൈവേയിൽ ഗതാഗതവും നിരോധിച്ചു. പാതയിൽ മണ്ണിടിച്ചിലുണ്ടായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയുള്ള യാത്ര ഒഴിവാവാക്കണമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു

പാലക്കാട് കർഷകന് ചന്ദന മരത്തിൻ്റെ തുക ലഭിക്കാത്ത സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു. വീട്ടുമുറ്റത്തെ മരം കൈമാറി ഒരു വർഷമായിട്ടും പണം ലഭിക്കാത്തതിനെ തുടർന്നാണ് അഗളി സ്വദേശി ബെന്നി പരാതി ഉന്നയിച്ചത്. പിന്നാലെ ഒമ്മല ഓഫീസർ വി.എ. സതീശനെ സസ്പെൻഡ് ചെയ്തിരുന്നു.

അത്ര സുരക്ഷ വേണ്ട;ശാന്തിഗിരി യാത്രയിൽ പൊലീസുകാരുടെ എണ്ണം കുറച്ച് മുഖ്യമന്ത്രി 

ശാന്തിഗിരിയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 92 പൊലീസുകാരെ നിയോഗിച്ചത് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടിയതാണെന്നായിരുന്നു പൊലീസ് വിശദീകരണം. റൂറൽ എസ് പി യുടെ നേതൃത്വത്തിൽ 22 എസ് ഐമാർ, 3 ഡി വൈ എസ് പിമാർ, മഫ്തിയിൽ 50 ലേറെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

"തെറ്റ് പറ്റിയത് എം.വി. ഗോവിന്ദന്"; സണ്ണി ജോസഫ്

തെറ്റ് തിരുത്തിയാൽ വിമത എംഎൽഎമാർക്ക് തിരിച്ചുവരാമെന്ന എം.വി. ജയരാജന്റെ പ്രതികരണത്തിന് മറുപടിയുമായി സണ്ണി ജോസഫ്. തെറ്റ് പറ്റിയത് എം.വി. ഗോവിന്ദനാണ്. തെറ്റ് തിരുത്തിയാൽ അവർക്ക് നല്ലത്. ടി .കെ. ഗോവിന്ദൻ ആണോ എം. വി. ഗോവിന്ദൻ ആണോ ശരിയെന്ന് ജനങ്ങൾ വിധിയെഴുതിയെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മെഡി.കോളേജിൽ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

വയനാട് മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പെട്ടിപൊലും പൊട്ടിക്കാതെ നിരവധി ഉപകരണങ്ങൾ ആശുപത്രിയിൽ അനാഥമായി കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിടിവാശിയുമാണ് കാരണമെന്നാണ് ആരോപണം.

കെപിസിസി അധ്യക്ഷൻ; ചർച്ചകൾ ഇന്ന് തുടങ്ങും

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചകൾ ഇന്ന് തുടങ്ങും. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കേരളത്തിലെത്തി. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന് തുടങ്ങും. അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്ന സാഹചര്യത്തിലാണ് വിശദമായ ചർച്ച. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കായി ഉയരുന്നത്. അന്തിമ തീരുമാനം രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമായിരിക്കും.

പൊലീസ് സേനയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്

സംസ്ഥാന പോലീസ് സേനയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. എസ്എച്ച്ഓ പരിഷ്കരണം ഉൾപ്പെടെ ചർച്ച ചെയ്യും. പഴയ സിഐ സംവിധാനത്തിലേക്ക് തിരിച്ചുപോകാനാണ് നീക്കമെന്നാണ് സൂചന.

കോട്ടയത്ത് കമ്പി വടികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. മെയ്‌ മാസത്തിൽ നടന്ന അക്രമത്തിൽ പ്രതികളായ ബിജു, ബിന്ദു എന്നിവർ നേരത്തെ പിടിയിലായിരുന്നു. പാട്ട് പാടിയതിനെ തുടർന്നുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്.കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചത് മൂലം തലയോട്ടി പൊട്ടിയിരുന്നു.

കശുവണ്ടി മേഖല തകർക്കാൻ ശ്രമിക്കുന്നയാളാണ് പരാതിക്കാരൻ; ആർ. ചന്ദ്രശേഖരൻ

കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ പരാതിക്കാരന് പിന്നിൽ ആളുണ്ടെന്ന് ആർ. ചന്ദ്രശേഖരൻ. 17 വർഷം പരാതിക്കാരന് കേസ് നടത്താൻ പണം നൽകിയത് ആരാണെന്നും പരാതിക്കാരൻ ദൈവം പോലെ കരുതിയ ആളാണ് ഇതിന് പിന്നിലെന്നും ആർ . ചന്ദ്രശേഖരൻ ആരോപിച്ചു. ഐഎൻടിയുസി പ്രസിഡൻ്റ് സ്ഥാനം ലഭിക്കാതെ വന്നയാളാണ് പണം നൽകുന്നത്. കടകംമ്പള്ളി മനോജ് മറ്റൊരു കേസും പൊതുതാൽപര്യത്തിൽ നടത്തുന്നില്ല. ഇയാൾക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മാധ്യമങ്ങൾ ഇതിന് കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്ബി പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ്

പിഎസ്‍സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അംഗങ്ങൾക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും ഉയർന്ന ശമ്പളമെന്ന് ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. പിഎസ്‍സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു.

തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ

ആസൂത്രണ ബോർഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ. അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചു. ഉയർന്നുവന്ന പരാതികളിൽ അന്വേഷണത്തിന് വിജിലൻസും അനുമതി തേടി.

യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കമ്പി വടികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. പാട്ട് പാടിയതിനെ തുടർന്നുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്.

മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

പൂമംഗലം തോട്ടിൽ കുട്ടിയെ കാണാതായ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശികളുടെ മകൻ മുഹമ്മദ്‌ നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത്.

ഫുട്ബോൾ മത്സരം കാണുന്നതിനിടെ തമ്മിൽത്തല്ല്; സ്ഥലത്ത് എത്തിയ എസ്ഐയ്ക്കും മർദനമേറ്റു

തിരുവനന്തപുരം മണ്ണന്തലയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെ മദ്യപിച്ച് തമ്മിൽത്തല്ല്. സ്ഥലത്ത് എത്തിയ മണ്ണന്തല എസ്ഐക്കും മർദനമേറ്റു. എസ് ഐ വിപിൻ ആർ എസിനാണ് തലയ്ക്ക് അടിയേറ്റത്. നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ആളുമുണ്ട്.

ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡർ രാജിവച്ചു

ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. എംവി വിപിന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. വിപിനെതിരെ സിപിഐഎം ബന്ധമെന്ന ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പ്രാധാന്യം നൽകണം;ആവശ്യവുമായി യൂത്ത് കോൺഗ്രസ്

ബോർഡുകളും,കോർപ്പറേഷനുകളും പുനസംഘടിപ്പിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പ്രധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിഗ് പ്രമേയം കൈമാറാൻ തയ്യാറായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സർക്കാർ വേണ്ട പിന്തുണ നൽകുന്നില്ലെന്നും പ്രമേയത്തിൽ.

സ്വർണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്;ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

സ്വർണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പിനെ തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയും മരണപ്പെട്ടു. ചാവടി നട സ്വദേശിയായ ഐശ്വര്യ യാണ് മരിച്ചത്. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചിരുന്ന അഞ്ജു എന്ന യുവതി നേരത്തെ മരണപ്പെട്ടിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിമന്യു കൊലക്കേസിൽ ഇന്ന് കുറ്റപത്രം വായിക്കും

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് വായിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് കുറ്റപത്രം വായിക്കുക. കേസിലെ എല്ലാ പ്രതികളോട് കോടതിയിൽ ഹാജരാവാൻ നിർദേശമുണ്ട്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ.

നടി ലക്ഷ്മി പ്രിയയ്ക്കതിരെ ഇന്ന് കേസെടുത്തേക്കും

നടി അൻസിബയുടെ പരാതിയിൽ അമ്മ മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയക്കെതിരെ ഇന്ന് കേസെടുത്തേക്കും. കേസ് എടുക്കാൻ കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനിടെ അമ്മയിലെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. രാഷ്ട്രീയ ആരോപണങ്ങളിലേയ്ക്കും സാമ്പത്തിക ക്രമക്കേടിലേയ്ക്കും കടന്നതോടെയാണ്‌ പ്രതിസന്ധി കൂടിയത്.

ഒടുവിൽ സ്കൂളുകളിൽ നാഥന്മാർ വരുന്നു

ഒടുവിൽ സ്കൂളുകളിൽ നാഥന്മാർ വരുന്നു. സംസ്ഥാനത്തെ 944 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാൻ സർക്കാർ . ഇതിനായുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു ഒഴിഞ്ഞു കിടക്കുന്ന 87 പ്രിൻസിപ്പൽ തസ്തികകളിലേക്കും നിയമനം ഉടനുണ്ടാകും . സ്കൂൾ തുറന്ന് ഒരു മാസത്തിന് ശേഷമാണ് നടപടി . ഒഴിവുകൾ ഒരാഴ്ചയ്ക്കകം നികത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ന്യൂസ് മലയാളത്തോട് പറഞ്ഞു .

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചു വിടൽ;ചർച്ച ഇന്ന്

അമേരിക്ക ആസ്ഥാനമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട സംയുക്ത ചർച്ച ഇന്ന് രാവിലെ 11-ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ലേബർ കമ്മീഷണറും ജനപ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുക്കേണ്ട ചർച്ചയ്ക്ക് മുന്നോടിയായി ലേബർ കമ്മീഷണർ കമ്പനി ഓഫീസ് സന്ദർശിക്കും. എന്നാൽ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,59,890 വിദ്യാർഥികളാണ് ഇതുവരെ പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്. ആകെ 4,41,265 സീറ്റുകളുള്ളതിൽ 81,375 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേക്കുള്ള പ്രവേശനം 10 വരെ തുടരും. പ്ലസ് വണ്ണിലേക്കുള്ള സപ്ലിമെന്ററി പ്രവേശന നടപടികൾ 13 ന് ആരംഭിക്കും. മലബാർ മേഖലയിൽ സർക്കാർ താൽക്കാലികമായി അനുവദിച്ച ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാകും സപ്ലിമെന്ററി പ്രവേശനം.

SCROLL FOR NEXT