മുട്ടിൽ മരം മുറിക്കൽ കേസ് പ്രതികൾ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ഹാജരായത്. അതേസമയം, റോജി അഗസ്റ്റിൻ ഹാജരായില്ല. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചു. ഓഗസ്റ്റ് 13ന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്.
ലയണല്‍ മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് വന്‍ തട്ടിപ്പെന്ന റിപ്പോർട്ടിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ. അഴിമതി ആരോപണവും ചട്ടലംഘനങ്ങളും പരിശോധിക്കും. തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ. നടപടികളിൽ ഘടകക്ഷി നേതാക്കളുടെ അഭിപ്രായം തേടും. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സർക്കാർ. മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നാണ് കായികമന്ത്രി ഒ.ജെ ജനീഷിന്റെ പ്രതികരണം. സുതാര്യത പാലിക്കാതെയാണ് സ്പോൺസറെ തെരഞ്ഞെടുത്തത്. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ മുൻ കായികമന്ത്രി കൂട്ടുനിന്നു... വി. അബ്ദുറഹിമാന്റെ സ്പെയ്ൻ യാത്രയും അന്വേഷണപരിധിയിലെന്നും മന്ത്രി വ്യക്തമാക്കി.
ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. 400 രോഗികൾക്ക് നാലു സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. ജീവനക്കാർക്കു നേരെയുള്ള അതിക്രമവും ചാടിപ്പോകുന്നതും നിത്യ സംഭവമാകുന്നു. കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപ്പെട്ടിട്ടും പരിഹാരമില്ല. മയക്കുമരുന്ന് അടിമകളും കൊലക്കേസ് പ്രതികളുമടക്കം കേന്ദ്രത്തിൽ ഉണ്ടായിട്ടും സുരക്ഷാ വീഴ്ചയെന്ന് സെക്യൂരിറ്റി ജീവനക്കാർ.