NEWSROOM

രണ്ടുപേരുടെ ജീവനെടുത്ത ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം, അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍ആര്‍ടിസി

ന്യൂസ് ഡെസ്ക്

മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ കെഎസ്‍ആര്‍ടിസി ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം കണ്ടെത്തി. മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമമാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. ഓഗസ്റ്റ് 12നും ഇതേ സ്ഥലത്ത് മറ്റൊരു ബസിനുനേരെ മുട്ടയെറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിന് അപകത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; നാല് സെക്കൻഡ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു!

ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് നഷ്ടപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. വിമാനത്തിലെ മൂന്നു ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിക്കാതിരുന്ന വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനവും പ്രവർത്തനരഹിതമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായത്.

ശിവ സൂര്യ വീടു വീട്ടിറങ്ങിയിട്ട് ഒരാഴ്ച; തെരച്ചില്‍ ഊര്‍ജിതം

ഓൺലൈൻ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ വാങ്ങി വെച്ചതിനു പിന്നാലെ വീടു വീട്ടിറങ്ങിയ 17 കാരനെ കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച. കണ്ണൂർ പെരിങ്ങത്തൂരിലെ പുളിയനമ്പ്രം സ്വദേശി ശിവ സൂര്യക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി . കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

മകരവിളക്ക്: അവലോകനയോഗം ഇന്ന്

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ വിളിച്ച അവലോകനയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയിലേക്ക് ആവശ്യമുള്ള ഏലക്ക, ശർക്കര ഉൾപ്പെടെയുള്ള പൂജ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തണമെന്ന് നേരത്തെ മന്ത്രി നിർദേശിച്ചിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്.

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന്‌ തുടക്കം

ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന്‌ തുടക്കം. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന സേവനകേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനവും ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും ‌രാവിലെ 10.30 യ്ക്ക് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

യുപിഎസ്‌ടി റാങ്ക് ഹോൾഡർമാരുമായി ചർച്ച ഇന്ന്

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന യുപിഎസ്‌ടി റാങ്ക് ഹോൾഡർമാരുമായുള്ള സർക്കാർ ചർച്ച ഇന്ന്. രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് യോഗം. ഉദ്യോഗാർഥികൾ നിവേദനം നൽകിയതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. യോഗത്തിൽ ഉദ്യോഗാർഥികളുടെ മൂന്നു പ്രതിനിധികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ ഉണ്ടായ ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഇന്ന് വൈകിട്ട് ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഗാന്ധി-അംബേദ്കർ പ്രതിമകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കും...

ഫ്രാക്ഷന്‍ നിര്‍ദേശം തള്ളുമോ? 2018 ആവര്‍ത്തിക്കുമോ?

ഫ്രാക്ഷൻ നിർദേശം തള്ളിയ കീഴ്വഴക്കത്തിൽ പ്രതീക്ഷ അർപ്പിച്ച് ഡിവൈഎഫ്ഐയിലെ വെട്ടിനിരത്തൽ ഭീഷണിയിലുള്ള നേതാക്കൾ. 2018-ൽ ഫ്രാക്ഷൻ നിർദേശം പുനഃപരിശോധിച്ച് ഒഴിവാക്കപ്പെട്ടവരെ ഭാരവാഹിത്വത്തിൽ കൊണ്ടുവന്നിരുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. പ്രായപരിധി കുറച്ച തീരുമാനം സിപിഐഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണ് സൂചന. സെക്രട്ടറിയേറ്റ് എടുക്കാത്ത തീരുമാനമാണ് എം.വി. ഗോവിന്ദൻ ഫ്രാക്ഷൻ യോഗത്തിൽ അറിയിച്ചത്. ചിന്ത ജെറോം സംസ്ഥാന അധ്യക്ഷയാകുന്നത് തിരിച്ചടിയാകുമെന്നാണ് എതിർവിഭാഗത്തിന്റെ വാദം.

SCROLL FOR NEXT