NEWSROOM

എഐഎഡിഎംകെ എംഎല്‍എമാര്‍ കൂട്ടത്തോടെ ടിവികെയിലേക്ക്? 10 പേര്‍ തയ്യാറെന്ന് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

എഐഎഡിഎംകെ എംഎല്‍എമാര്‍ കൂട്ടത്തോടെ ടിവികെയിലേക്ക്?

എഐഎഡിഎംകെ എംഎല്‍എമാര്‍ കൂട്ടത്തോടെ ടിവികെയിലേക്ക് പോകുന്നതായി സൂചന. 10 എഐഎഡിഎംകെ എംഎൽഎമാർ കൂടി ടിവികെയിൽ ചേരാൻ തയ്യാറെന്ന് റവന്യുമന്ത്രി കെ.എ. സെങ്കോട്ടയ്യൻ അവകാശപ്പെട്ടു. ഇവര്‍ക്കു പുറമേ, ആറുമാസത്തിനുള്ളിൽ കൂടുതൽ എഐഎഡിഎംകെ എംഎൽഎമാർ വിജയ്ക്ക് ഒപ്പമെത്തും. എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയെ നയിക്കുന്നിടത്തോളം കാലം പാർട്ടിക്ക് തെരഞ്ഞെടുപ്പ് ജയം ഉണ്ടാകില്ല. ജയലളിത, എടപ്പാടി സർക്കാരുകളിൽ മന്ത്രിയായിരുന്നു സെങ്കോട്ടയ്യൻ.

കേരളം ഉത്സവലഹരിയിലേക്ക്; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാന നഗരിയിൽ ഔദ്യോഗികമായി തുടക്കമാകും. വരും ദിവസങ്ങളിലായി നിശാഗന്ധിയും കനകക്കുന്നും ഉൾപ്പെടെ മുപ്പതിലധികം വേദികളിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറും. സംസ്ഥാന സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷത്തിന്റെ പ്രധാന ആകർഷണമായ വൈദ്യുത ദീപാലങ്കാരം ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇനിയുള്ള ഒരാഴ്ചക്കാലം ആഘോഷ തിമിർപ്പിലായിരിക്കും അനന്തപുരി.

സഭാ തർക്കം: സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് ശാശ്വത പരിഹാരം: നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. മലങ്കര സഭയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം 1934ലെ ഭരണഘടന അനുസരിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി തലങ്ങളിൽ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഫലം ഉണ്ടായില്ല. ആര് ചർച്ചകൾക്ക് വിളിച്ചാലും ഇനിയും പോകും. എന്നാൽ പരിഹാര മാർഗം സുപ്രീം കോടതി വിധി നടപ്പാക്കൽ മാത്രമാണ്. നിലവിൽ ഒരു ചർച്ചയും നടക്കുന്നതായി സഭയ്ക്ക് അറിയില്ലെന്നും കാതോലിക്കാ ബാവ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT