തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയത്. അന്ന് ലൈനും ലങ്ത്തും പിഴയ്‍ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ, സംസാരിക്കാ സംവദിക്കാമെന്നും അന്‍വര്‍ പറഞ്ഞു. ഇതുവരെ മത്സരിച്ച തെരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഉള്‍പ്പെടെ കണക്കുകള്‍ നിരത്തിയാണ് ഫേസ്ബുക്കില്‍ അന്‍വറിന്റെ കുറിപ്പ്.
കോഴിക്കോട് പെരുമണ്ണയിൽ അതിഥി തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാൾ സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു . കഴുത്തില്‍ കുത്തേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപിന്റെ സുഹൃത്തുക്കളായ രണ്ട് അതിഥി തൊഴിലാളികളെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാൽമീകി കോർപ്പറേഷൻ അഴിമതി കേസില്‍ കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചേക്കും. അദ്ദേഹം രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാകും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം എടുക്കുക. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.
സെപ്റ്റംബര്‍ അഞ്ചിന് സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ തയ്യാറെടുപ്പുമായി ഡല്‍ഹി പൊലീസ്. പ്രതിഷേധക്കാര്‍ ഇന്ത്യ ഗേറ്റില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കി. ഇന്ത്യഗേറ്റ് സമരവേദിയല്ല. അതിനാൽ പ്രതിഷേധം അനുവദിക്കാനാകില്ല. സമരവേദി മാറ്റാൻ പൊലീസ് സിജെപിയോട് ആവശ്യപ്പെടും. സമരവേദിയായി രാംലീല മൈതാനം അടക്കം പരിഗണിക്കണമെന്നാണ് ആവശ്യം.
ഓണം ആശംസ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്. നീതിമാനായ മാവേലിയുടെ കഥയുണ്ട്. എല്ലാരുമൊന്നുപോലെ ജീവിച്ച ഒരു നല്ല കാലത്തിന്റെ മിത്തുണ്ട്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണ്. ആസുരവും ആശയറ്റതുമായ ഇന്നിനപ്പുറം നീതിയുടെയും നന്മയുടെയും ആ കാലം മലയാളികളിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുന്നതായും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മൂഴിയാർ ഡാമിൽ റെഡ് അലേര്‍ട്ട്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ ആയ 190 മീറ്ററിലെത്തി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ എന്നും പ്രധാനമന്ത്രി.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാരുടെ സത്യാഗ്രാഹം ആരംഭിച്ചു. മന്ത്രി സണ്ണി ജോസഫ്, എംപിമാരിയ ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സമരവേദിയിൽ
വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്‌സും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതര പരിക്കേറ്റു. കൊല്ലത്ത് വിദ്യാർഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുമ്പോഴാണ് അപകടം. നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പരിപാടിക്കെതിരെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാൻ മംദാനി. പരിപാടിക്ക് തന്റെ പിന്തുണയില്ല എന്ന് മംദാനി പറഞ്ഞു. പരിപാടി റദ്ദാക്കുമോ എന്ന ചോദ്യത്തിന്, ആ തീരുമാനം തന്റെ അധികാരപരിധിയിൽ അല്ലെന്നായിരുന്നു മറുപടി. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിൻ്റെ വളർച്ച ആശങ്കപ്പെടുത്തുന്നതെന്നും മംദാനി പ്രതികരിച്ചു.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തില്‍ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പന്തലായിനി പുത്തലത്ത്കുന്ന് അഭിനവ് (21) ആണ് പിടിയിലായത്. കേസില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ബസ് മോഷ്ടിക്കാൻ ശ്രമം നടന്നത്. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസ്സാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. എന്നാല്‍ ബസിന്റെ ടയർ ചെളിയിൽ പുതഞ്ഞതിനെ തുടർന്ന് മോഷണ ശ്രമം അവസാനിപ്പിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വഫയില്‍ സലാഹുദ്ദീന്റെ ബസ്സാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാനാകാതെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആർട്‌സ് കോളേജിന്റെ കെട്ടിടം. പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തതാണ് കോളേജ് മാറ്റി സ്ഥാപിക്കാൻ വൈകുന്നത്. പരിമിതമായ സൗകര്യങ്ങളിൽ കോളേജ് പ്രവർത്തിക്കുമ്പോഴാണ്, സർക്കാർ അനാസ്ഥ കാരണം കോടികൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും കാടുകയറി കിടക്കുന്നത്.