നാഷണൽ ഹെൽത്ത് മിഷൻ, ആയുഷ് മിഷൻ കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി സർക്കാർ. രണ്ട് മാസത്തേക്ക് കാലാവധി നീട്ടിയത് പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കാൻ. ജീവനക്കാരുടെ പ്രകടനം, ജോലിയുടെ ആവശ്യകത, അനുവദിച്ച തസ്തികകൾ, ഫണ്ട് ലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനമുണ്ടാവുക. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഓരോ ജീവനക്കാരനെയും പ്രത്യേകം വിലയിരുത്തണമെന്ന് നിർദേശം
അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ. വനിതാ ശിശു വികസന വകുപ്പും, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കണവാടി കുട്ടികളുടെ ആരോഗ്യം പരിശോധിക്കുമെന്നും ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു
മുണ്ടക്കയത്ത് പോക്സോ കേസിൽ എക്സൈസ് ജീവനക്കാരൻ അറസ്റ്റിൽ. എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇസി അരുൺകുമാറാണ് അറസ്റ്റിലായത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നിലവിൽ സസ്പെൻഷനിലാണ് ഇയാൾ.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുമ്പോൾ, പാർട്ടിയെ തോൽപ്പിക്കാൻ മാത്രം എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന ചോദ്യമുയർത്തുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്നലെ തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ നടന്ന വിശദീകരണ യോഗത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, അണികൾക്ക് പറ്റിയ തെറ്റ് തിരുത്തണം എന്നും പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ ഇന്ന് വൈകിട്ട് രണ്ടാമത്തെ വിശദീകരണ യോഗം നടക്കും.
പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ആഘോഷങ്ങൾക്ക് എതിരായ കാന്തപുരത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ തള്ളി ദീപിക ദിനപ്പത്രത്തിൽ മുഖപ്രസംഗം. പെൺകുട്ടികൾക്കുള്ള വിലക്കുകൾ പുതുക്കിക്കൊണ്ടിരിക്കുന്ന പുരുഷന്മാർ ആധുനികസമൂഹത്തിന് സ്വീകാര്യരാകരുത്. ഭാവിയെപ്പോലും പുരുഷാധിപത്യത്തിന്റെ ചങ്ങലയിൽ പൂട്ടിയിടാനുള്ള ഉത്തരവുകൾ സ്ത്രീകൾ ധിക്കരിക്കണം. സ്വാതന്ത്ര്യം അനുവദിക്കാൻ പുരുഷൻ സ്വാതന്ത്ര്യത്തിന്റെ ഉടമയല്ലെന്നും ദീപിക മുഖപ്രസംഗത്തിൽ എഴുതുന്നു.
സ്ത്രീകൾ വീട്ടിൽ ഒതുങ്ങിയിരിക്കണമെന്ന കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. ഭരണഘടന എല്ലാവരെയും കാണുന്നത് തുല്യരായെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. രാജ്യത്തിൻ്റെ രാഷ്ട്രപതി വനിതയാണ്. കാന്തപുരത്തിന്റേത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 794 പേർ മരിച്ചെന്നും 2,500 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് നേപ്പാളിന്റെ ഔദ്യോഗിക കണക്ക്. കണ്ടെത്താനുള്ളവരിൽ നൂറിലധികം പേർ രാജ്യത്തെ ജലവൈദ്യുതി സൈറ്റുകളിലെ തൊഴിലാളികളാണ്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയെ ഉടന്‍ തീരുമാനിക്കും. ലോക്‌നാഥ് ബെഹ്റ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഐഎഎസ്- IPS റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാവും നിയമനം. മുന്‍ ഡിജിപി കെ പത്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, ബിജു പ്രഭാകര്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. നിലവില്‍ എറണാകുളം കളക്ടര്‍ ജി പ്രിയങ്കയാണ് കെഎംആര്‍എല്ലിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ ബിആര്‍സികളിലെ താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് സേവനം അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ സര്‍ക്കുലര്‍. ഈ സര്‍ക്കുലര്‍ പ്രകാരം ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ ബിപിസി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനിടെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ നീക്കം നടക്കുന്നതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. വരുമാനം നല്‍കുന്ന നാഗര്‍കോവിലിനെ മധുര ഡിവിഷനിലേക്കും, പാലക്കാട് ഡിവിഷനില്‍ നിന്ന് പൊള്ളാച്ചി സ്റ്റേഷനെയും എടുത്തുമാറ്റാന്‍ നീക്കം നടക്കുന്നതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. പ്രതിഷേധം ഡെല്‍ഹിയിലേക്ക് വ്യാപിപ്പിക്കും.