സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് എതിരെ കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറൽ നിയമപദേശം നൽകി. റിപ്പോർട്ട് സർക്കാരിന് എജി കൈമാറി.
ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അടിപിടി വനിതാ പോലീസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. അടിപിടി പ്രശ്നം പരിഹരിക്കുന്നതിനിടയാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്. ജൂനിയർ എസ്ഐ അമൽ ചന്ദ്രൻ, വനിതാ കോൺസ്റ്റബിൾ ശ്രീജിനി എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐക്ക് ഇടതു കൈയിലും, വനിതാ കോൺസ്റ്റബിളിൻ്റെ തലയിലുമാണ് പരിക്കേറ്റത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്‌നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ലബ്ബ് ഫുട്ബോളിൽ ബയേണും ചെൽസിയും ഇന്ന് കളത്തിലിറങ്ങും. ബയേണിൻ്റെ എതിരാളികൾ യൂണിയൻ ബെർലിനാണ്. വിജയ പ്രതീക്ഷയിലാണ് ചെൽസി ഇന്നിറങ്ങുന്നത്. ബ്രെൻ്റ്ഫോഡുമായുള്ള പോരാട്ടം രാത്രി 12.30ക്ക്.
ഏഷ്യൻ ഗെയിംസിന് നാളെ ജപ്പാനിലെ നാഗോയയിൽ തുടക്കം.മെഡൽ വേട്ട തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഇന്ന് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങും.
യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധി സംഘത്തിന് വിസ അനുവദിച്ച് യുഎസ്. ന്യൂയോർക്കിൽ എത്തുക മസൂദ് പെസഷ്കിയാനും അബ്ബാസ് അരാഗ്ചിയും അടക്കമുള്ളവർ. ആതിഥേയ രാജ്യമെന്ന നിലയിലാണ് അനുമതി എന്ന് യുഎസ് വ്യക്തമാക്കി. പ്രതിനിധി സംഘത്തിന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഐഎംസംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പുതിയതായി ഉൾപ്പെടുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ക്ഷണിതാവും യോഗത്തിൽ പങ്കെടുക്കും. വിപുലികൃത സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാവും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളുടെ സംഘാടനവും ചർച്ച ചെയ്യും.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അപേക്ഷ പരിഗണിക്കുക സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു.
റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം തുടങ്ങുന്നത് സമൂഹത്തിന് വേണ്ടിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.