ശബരിമലയിലെ സ്വർണക്കിരീടം കവർന്നെന്ന വാർത്ത നിഷേധിച്ച് തിരുവാഭരണ കമ്മീഷണർ. സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്നും യഥാർഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്ട്രോങ് റൂമിലുണ്ടെന്നും തിരുവാഭരണ കമ്മീഷണർ. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കുന്നത് സാധാരണം. 2012 ൽ തന്നെ ഇൻഷുറൻസിൻ്റെ പട്ടികയിൽ കിരീടം ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണം കമ്മിഷണർ ദേവസ്വം കമ്മിഷണർക്ക് വിശദീകരണം നൽകി.
കോവളത്ത് ഫിഷിങ് ബോട്ട് കത്തി അപകടം. കോവളത്ത് ഉള്ളിൽ ഏകദേശം 8 കിലോമീറ്റർ ഉള്ളിലാണ് ബോട്ട് കത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതിസാഹസികമായി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ഇമ്മാനുവൽ, നേപ്പാൾ സ്വദേശിയായ ലാലിദ് പ്രസാദ് എന്നിവയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. വളപട്ടണത്തിൽ നിന്നും നീണ്ടകരയിലേക്ക് കൊണ്ടുപോയ ബോട്ട് ആണ് കോവളത്ത് 8 കിലോമീറ്റർ ഉള്ളിൽ വച്ച് കത്തിയത്. അപകടകാരണം പൊലീസ് അന്വേഷിച്ചു വരുകയാണ്.
സൂപ്പർ ലീഗ് ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സ് നാളെ തൃശൂർ മാജിക്ക് എഫ്സിയെ നേരിടും. കഠിന പരിശീലനത്തിലാണ് ടീമുകൾ.
ഏഷ്യൻ ഗെയിംസ് അഞ്ചാം ദിനവും മെഡൽ നേട്ടത്തോടെ തുടങ്ങി ഇന്ത്യ. വുഷു 60 കിലോ വിഭാഗത്തിൽ റോഷിബിന ദേവിക്ക് വെള്ളി കരസ്ഥമാക്കി. തുഴച്ചിലിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വെങ്കല മെഡൽ നേടി സത്നാം സിംഗ്, സൽമാൻ ഖാൻ സഖ്യം. ഷൂട്ടിങ്ങിലും തുഴച്ചിലിലുമാണ് ഇന്ന് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നത്. അത്ലറ്റിക്സിൽ ട്രിപ്പിൾ ജമ്പിലും 10,000 മീറ്ററിലും ഇന്ത്യയ്ക്ക് ഫൈനലിൽ.
പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡൻ്റ് ഷിജിൻപിങ് യുഎസിലെത്തി. യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം, വ്യാപാരം, എഐ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ചർച്ചയാകും. ഷീയേയും ഭാര്യയേയും നേരിട്ടെത്തിയാണ് ട്രംപ് സ്വീകരിച്ചത്.
സൂര്യാ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലി. മൃതദേഹം രാവിലെ തിരുവനന്തപുരത്തെ സ്വവസതിയിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പിണറായി വിജയന് എതിരായ എസ്ഐടി അന്വേഷണം ചർച്ചയാകും. പിണറായിയെ പിന്തുണയ്ക്കുന്നതിൽ നിർണായക തീരുമാനം എടുത്തേക്കും. പ്രതിപക്ഷ ഉപനേതൃ പദവിയിലും നിലപാട് കടുപ്പിക്കും.
പിണറായി വിജയന് എതിരായ ഇ.ഡി കത്തിൽ എസ്ഐടി അന്വേഷണം ഇന്ന് ആരംഭിക്കും. എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം യോഗം ചേരും. ക്രൈംബ്രാഞ്ച് എസ് പി , പി.വിക്രമന് അന്വേഷണ ചുമതല. ആദ്യം പരിശോധിക്കുക, ഇ.ഡി കൈമാറിയ തെളിവുകൾ.
സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി. പേ വിഷ ബാധയ്ക്കുള്ള മരുന്ന് സ്റ്റോക്കില്ല. കുട്ടികൾക്ക് നൽകുന്ന വൈറ്റമിൻ എ പോളിയോ മരുന്നും ലഭ്യമല്ല. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ പർച്ചൈസ് ഓർഡർ വൈകി. സെപ്റ്റംബർ അവസാനത്തോടെ മരുന്നു എത്തിക്കുമെന്ന് ആരോഗ്യവകുപ്പ്.