പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചത്. കഞ്ചാവ് തൈകൾ നട്ടുവളർത്തിയ പ്രതികൾക്കെതിരെ പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
താമരശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക്. രാത്രി 12 മണിയോടെ കുടുങ്ങിയ ലോറി പുലർച്ചെ രണ്ടോടെ മാറ്റി. കേടായ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ടോറസ്, മൾട്ടി ആക്സിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുരുക്കിൽ. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. ഗതാഗതം സാധാരണ നിലയിലാകാൻ അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് സൂചന.
ഏഷ്യൻ ഗെയിംസിൽ സ്വർണപ്രതീക്ഷയിൽ ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ മൽജീതും സുരുചിയും ഫൈനലിൽ കടന്നു. ടേബിൾ ടെന്നീസിൽ മെഡലുറപ്പിച്ച് ഇന്ത്യൻ സഖ്യം. കബഡിയിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾക്ക് ഇന്ന് സെമി പോരാട്ടത്തിന് ഇറങ്ങും. ബാഡ്മിൻ്റണിൽ പി.വി സിന്ധുവടക്കമുള്ള താരങ്ങൾ ഇന്നിറങ്ങും.
സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്ന് തുടക്കം. മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ തൃശൂരിനെ നേരിടും. അവസാനവട്ട ഒരുക്കത്തിലാണ് ആറ് ടീമുകളും.
വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. മലയോര - തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം. കേരള തീരത്ത് കള്ളക്കടലാക്രമണ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും.
നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജിയിൽ അൻസിബ ഹസന് ഇന്ന് നിർണായകം. എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലക്ഷ്മിപ്രിയക്ക് എതിരെ കേസ് എടുക്കണം എന്നാണ് ആവശ്യം. മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്, ഹൈക്കോടതി നിർദേശ പ്രകാരം.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേന്ദ്രത്തിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ സിപിഐഎം. റെയിൽവേ സ്‌റ്റേഷനുകളിലേക്ക് ഇന്ന് പ്രതിഷേധമാർച്ച് നടത്തും. പാലക്കാട്ടെ മാർച്ച് എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഷൊർണൂർ സ്റ്റേഷനിലേക്കുള്ള പ്രതിഷേധം എം.വി ഗോവിന്ദൻ നയിക്കും.
ശബരിമലയെ ചൊല്ലിയുളള ഭിന്നതകൾക്കിടെ ദേവസ്വം മന്ത്രി- ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂടിക്കാഴ്ച ഇന്ന് നടക്കും. മണ്ഡലകാല മുന്നൊരുക്കങ്ങളും തുടർ പ്രവർത്തനങ്ങളും വിശദീകരിക്കും. പ്രവർത്തന റിപ്പോർട്ട് ഇടവേളകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറുമെന്ന് തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി.
താമരശേരിയിൽ നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ബിഷപ്പ് ഹൗസിന് മുന്നിലാണ് അപകടം ഉണ്ടായത്.അപകടത്തിന് കാരണം റോഡ് നവീകരണത്തിലെ അപാകതയെന്ന് നാട്ടുകാർ ആരോപിച്ചു. മഴയിൽ റോഡിൽ വാഹനങ്ങൾ തെന്നിപ്പോകുന്നതായി പരാതി.