NEWSROOM

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മർദിച്ച സംഭവം; കേസ് എടുത്ത് തളിപ്പറമ്പ് പൊലീസ്

കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മർദിച്ച സംഭവത്തിൽ കേസ് എടുത്ത് തളിപ്പറമ്പ് പൊലീസ്. ആന്തൂർ സ്വദേശിയായ യുവാവും രക്ഷിതാക്കളും ഉൾപ്പെടെ 6 പേർക്ക് എതിരെയാണ്. യുവതിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തെന്നായിരുന്നു പരാതി. ആക്രമണം യുവാവിനെതിരെ വനിതാ സെല്ലിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിലെന്ന് എഫ്ഐആർ. യുവതിക്കും പ്രതിശ്രുത വരനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. വീട്ടിൽ കയറി മർദിച്ചെന്ന യുവാവിൻ്റെ പരാതിയിലായിരുന്നു കേസ്.

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം. ലൈംഗിക അതിക്രമം നടത്തിയത് ആശുപത്രിയിലെ മെയിൽ സ്റ്റാഫ് നേഴ്സ്. രോഗിയുടെ കൂട്ടിരിപ്പിന് എത്തിയ 17കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

ഏഷ്യ കപ്പ്; ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ഏഷ്യ കപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നറിങ്ങും. ആദ്യ സെമിയിൽ എതിരാളികൾ ബംഗ്ലാദേശാണ്. മത്സരം രാത്രി 8 മണിക്ക് ദുബായിൽ നടക്കും.

ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഫോൾഡബിൾ ഫോൺ സീരിസുമായി ആപ്പിൾ. ഐഫോൺ ഡ്യുവോ എന്ന പേരിൽ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഐഫോൺ 18 പ്രോ സീരീസിൻ്റെ വിലയും റിലീസ് തീയതിയും പ്രഖ്യാപിച്ച് ആപ്പിൾ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിൽ കനത്ത ജാ​ഗ്രത

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. ലോ​ക​നേ​താ​ക്ക​ൾ രാജ്യതലസ്ഥാനത്തേക്ക് എത്തുന്നു. സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ.റഷ്യൻ- ഇറാൻ പ്രസിഡന്റുമാർ നാളെ എത്തും. ഇരുവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച നടക്കും.

ഇരിട്ടിയിൽ വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്ക്കെതിരെ നടപടി

കണ്ണൂർ ഇരിട്ടിയിൽ വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്ക്കെതിരെ നടപടി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ അധ്യാപികയെ ജോലിൽ നിന്ന് മാറ്റി. സിസ്റ്റർ ലിൻ്റോ ജോസിനെതിരായ നടപടി തലകറങ്ങി വീണ കുട്ടിയോട് ചത്തില്ലേയെന്ന് ചോദിച്ച് ചവിട്ടിയെന്ന പരാതിയിൽ.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് പൊതുജനം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് പൊതുജനം. ഇന്നലെ രാത്രിയും വൈദ്യുതി മുടങ്ങിയത് ഒന്നിലേറെ തവണ. പലയിടത്തും ഒന്നരമണിക്കൂറിലേറെ നീണ്ട പവർകട്ട്. വൈദ്യുതി വിഛേദിച്ചത് മുന്നറിയിപ്പുകൾ ഇല്ലാതെ.

പൈപ്പ് പൊട്ടൽ; കൊച്ചിയിൽ ജലവിതരണം ഇന്ന് തടസപ്പെടും

എറണാകുളത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇന്ന് കൊച്ചിയിൽ ജലവിതരണം തടസപ്പെടും. ജലവിതരണം നടത്തുന്ന രണ്ട് പൈപ്പുകളും പൊട്ടിയ നിലയിലാണ്. ഒരു പൈപ്പിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. രണ്ടാമത്തെ പൈപ്പിനുള്ളിൽ നിന്നും വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ജലവിതരണം പൂർണമായി തടസ്സപ്പെട്ടു.

SCROLL FOR NEXT