NEWSROOM

ആറ്റിങ്ങലിൽ കാൽ നട യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

ആറ്റിങ്ങലിൽ കാൽ നട യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു

ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ തോട്ടിൻകര വീട്ടിൽ അനിലാണ് മരണപ്പെട്ടത്. പുലർച്ചെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ കൊല്ലം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

യമനിൽ സംഘർഷം രൂക്ഷം; ഹൂതി വിമതരും സർക്കാർ സൈന്യവും തമ്മിലുള്ള പോരാട്ടം കടുക്കുന്നു

യമനിൽ ഹൂതി വിമതരും സർക്കാർ സൈന്യവും തമ്മിലുള്ള പോരാട്ടം കടുക്കുന്നു. സംഘർഷ സാഹചര്യം ഭയന്ന് ജിബൂട്ടിയിലേക്ക് പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്ന് യുഎൻ. നാടുവിട്ടവരിൽ അറുപത് ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളും.

മക്കക്ക് നേരെ ഹൂതി ആക്രമണശ്രമം;

വിശുദ്ധനഗരമായ മക്കക്ക് നേരെ ഹൂതി ആക്രമണ ശ്രമം. ഡ്രോൺ പ്രതിരോധിച്ചെന്ന് സൗദി പ്രതിരോധസേന. മക്ക നഗരത്തിൽ പ്രവേശിക്കും മുൻപ് തകർത്തു. സൗദിയുടെ ശ്രമം സഹതാപം പിടിച്ചു പറ്റാൻ എന്ന് ഹൂതികൾ.

സിഎംആർഎൽ-എക്സാലോജിക് കേസ്; ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ

സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ രംഗത്ത്. സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. 35 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് കൂടിയ താപനില.

മെസി വിവാദം; റിപ്പോർട്ടർ ടിവി ഓഫീസിൽ അടക്കം പൊലീസ് റെയ്ഡ്

മെസി വിവാദത്തിൽ സംസ്ഥാന വ്യാപക പരിശോധന. റിപ്പോർട്ടർ ടിവി ഓഫീസിൽ അടക്കം പൊലീസ് റെയ്ഡ് നടത്തി. വയനാട് വാഴവറ്റയിലെ അഗസ്റ്റിൻ സഹോദരൻമാരുടെ തറവാട് വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റുകളിലും പരിശോധന. ആൻ്റോ അഗസ്റ്റിൻ അടക്കമുള്ളവരെ എസ്ഐടി ചോദ്യം ചെയ്തു.

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി; കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി അപലപിച്ചു

റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിൻ്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നുo കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.ഗോപകുമാറും ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാറും അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി; പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തിയെന്നും പിണറായി വിജയൻ ആരോപിച്ചു.

SCROLL FOR NEXT