NEWSROOM

പൊലീസ് സ്റ്റേഷൻ ദത്തെടുക്കൽ; ഉത്തരവ് പിൻവലിച്ച് ഡിജിപി

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

കൊല്ലം ആര്യങ്കാവിൽ കുഴൽപ്പണം പിടികൂടി

കൊല്ലം ആര്യങ്കാവിൽ കുഴൽപ്പണം പിടികൂടി. രേഖകളില്ലാത്ത കടത്തിയ 7 ലക്ഷം രൂപയാണ് എക്സൈസ് പിടിച്ചെടുത്തത്. പണം എത്തിച്ചത് തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവർ.

മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. കോഴിക്കോട് അരീക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ. വിടവാങ്ങിയത് 3000-ലധികം പാട്ടുകൾക്ക് ഈണമിട്ട സംഗീതസംവിധായകൻ.

യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ; ഒമാൻ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം

ഒമാൻ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായി. കപ്പലിന് നേരെയുണ്ടായത് സൈനിക ആക്രമണമെന്ന് UKMTO. ഇറാൻ ഡ്രോണാക്രമണ ശ്രമത്തെ തകർത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്.

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിപിഐയുടെ മഹാറാലി ഇന്ന് ഡൽഹിയിൽ

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ കടുപ്പിച്ച് സിപിഐ. ഡൽഹിയിൽ ഇന്ന് പടുകൂറ്റൻ മഹാറാലി നടക്കും. രാം ലീല മൈതാനിയിൽ ഒരു ലക്ഷം പേർ അണിനിരക്കും. കർഷക തൊഴിലാളി വിദ്യാർഥി പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാണ് റാലി നടക്കുന്നത്.

സിപിഐയുടെ പ്രതിഷേധ റാലിയിൽ സിപിഐഎമ്മിന് ക്ഷണമില്ല

സിപിഐയുടെ പ്രതിഷേധ റാലിയിൽ സിപിഐഎമ്മിന് ക്ഷണമില്ല. കപിൽ സിബിലിനെയും പ്രശാന്ത് ഭൂഷണനടക്കം ക്ഷണം. മാർച്ചിൽ സിപിഐഎം ജനറൽ സെക്രട്ടറിയെ ഒഴിവാക്കിയത് സിപിഐ കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം.

രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില കൂട്ടി; വർധന സിലിണ്ടറിന് ഒൻപത് രൂപ 50 പൈസ

രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില കൂട്ടി. സിലിണ്ടറിന് ഒൻപത് രൂപ 50 പൈസ കൂടി. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

ജിഡിപി വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജിഡിപി വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഏപ്രിൽ ജൂൺ പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതിലാണ് പ്രശംസ. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും ഫലമായാണ് നേട്ടമെന്ന് മോദി പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കിടയിലും ഇന്ത്യ വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഡിഎഫ് അനുനയത്തിന് വഴങ്ങി പി.വി. അൻവർ

യുഡിഎഫ് അനുനയത്തിന് വഴങ്ങി പി.വി. അൻവർ.വോട്ട് ചോർച്ചയുടെ കണക്കുകൾ പുറത്ത് വിടുന്നത് താൽക്കാലികമായി നിർത്തി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം കഴിയുന്നത് വരെ കണക്കുകൾ പുറത്ത് വിടേണ്ടെന്നാണ് ധാരണ. അൻവറിന് സർക്കാർ പദവി പരിഗണനയിൽ. കെടിഡിസി ചെയർമാൻ സ്ഥാനം നൽകാനാണ് ആലോചന.

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുക്കുന്നു

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുക്കുന്നു. നടപടി പ്രധാനമന്ത്രിയുടെ വിക്ഷിത് ഭാരത്-2047 പദ്ധതിയുടെ ഭാഗമായി. പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഡിജിപി മുതൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ. തമ്പാനൂർ പൊലീസ് സ്റ്റേഷൻ ഡിജിപി യോഗേഷ് ഗുപ്തയും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഡിജിപി മനോജ് എബ്രഹാമും ദത്തെടുക്കും.

മുല്ലപ്പെരിയാറിൽ അഞ്ചംഗ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

മുല്ലപ്പെരിയാറിൽ അഞ്ചംഗ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പരിശോധന നടത്തുന്നത്. കേരളത്തിൻ്റെ പ്രതിനിധി അശുതോഷ് ഡാഷും സംഘത്തിലുണ്ട്.

എക്സൈസ് വകുപ്പിലെ അഴിമതി; ബാറുകളിൽ ശക്തമായ പരിശോധന നടത്തിയെന്ന് മന്ത്രി എം. ലിജു

എക്സൈസ് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബാറുകളിൽ ശക്തമായ പരിശോധന നടത്തിയെന്ന് എക്സൈസ് മന്ത്രി എം. ലിജു. ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതായി കണ്ടെത്തി. അതിൻ്റെ ഭാഗമായിട്ടാണ് കോട്ടയത്ത് ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.

വൈപ്പിനിൽ അഭിഭാഷകൻ്റെ അച്ഛന് കുത്തേറ്റ സംഭവം; ചികിത്സയിലായിരുന്ന മോഹൻദാസ് മരിച്ചു

വൈപ്പിനിൽ കക്ഷിയുടെ ഭർത്താവിൻ്റെ കുത്തേറ്റ അഭിഭാഷകൻ്റെ അച്ഛൻ മരിച്ചു. ചികിത്സയിലായിരുന്ന മോഹൻദാസാണ് ഇന്ന് മരിച്ചത്. അഭിഭാഷകനായ ഡോഗോവിൻ്റെ കക്ഷിയുടെ ഭർത്താവാണ് കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 13നാണ് മോഹൻദാസിന് കുത്തേറ്റത്.

സിപിഐയുടെ ഡൽഹി ചലോ മാർച്ചിന് അൽപ്പസമയത്തിനകം തുടക്കം

കേന്ദ്ര സർക്കാരിന് എതിരായ സിപിഐയുടെ ഡൽഹി ചലോ മാർച്ച് അൽപസമയത്തിനകം തുടക്കം. രാംലീല മൈതാനിയിൽ അണിനിരന്നിരിക്കുന്നത് ഒരു ലക്ഷത്തിലേറെ പ്രവർത്തകർ. റാലിയിലേക്ക് സിപിഐഎം നേതാക്കൾക്ക് ക്ഷണമില്ല. എം.എ. ബേബിയെ ഒഴിവാക്കിയ പരിപാടിയിലേക്ക് കപിൽ സിബലിന് ക്ഷണം. റാലി സംഘടിപ്പിച്ചത് പാർട്ടി ഒറ്റയ്ക്കെന്ന് ഡി.രാജ പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം; എച്ച്. രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ബിജെപി നേതാവ് എച്ച്.രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2018-ൽ കനിമൊഴിക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിലാണ് ശിക്ഷ വിധിച്ചത്. 6 മാസം തടവും പിഴയുമായിരുന്നു ശിക്ഷ.

നേപ്പാൾ മിന്നൽ പ്രളയം; മരണ സംഖ്യ 1000 കടന്നു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 1000 കടന്നു. 583 വിദേശികൾ ഉൾപ്പടെ 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജലവൈദ്യുതി പദ്ധതിക്കായി എടുത്ത തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താൻ ശ്രമം ഊർജിതം. പ്രളയത്തിൽ കുടുങ്ങിയ 11,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്ക്.

ഷാങ്ഹായ് ഉച്ചകോടി; യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് നരേന്ദ്രമോദി

യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. യുദ്ധമുഖത്ത് ഒന്നിനും പരിഹാരം കാണാനാകില്ല. ഭീകരവാദത്തിൽ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മണ്ണുത്തിയിൽ 17 കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്

തൃശൂർ മണ്ണുത്തിയിൽ 17 കാരന് മദ്യം നൽകിയ ബാറിനെതിരെ കേസെടുത്തു. മയൂര ബാറിൻ്റെ ഉടമയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്ക് 17കാരനും കൊഴുക്കുള്ളിയിലെ മറ്റൊരു സുഹൃത്തും കൂടി ബാറിൽ മദ്യപിക്കാൻ എത്തി. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ 17കാരൻ മണ്ണുത്തി പൊലീസിൽ എത്തി പരാതിപ്പെടുകയായിരുന്നു. പൊലീസ് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെയാണ് ബാറിനെതിരെ കേസെടുത്തത്

പെരിയാറിൽ ഗുരുതര മലിനീകരണം

പെരിയാറിൽ ജൈവ മാലിന്യം കട്ടിയേറിയ പാളിയായി നിറയുന്നു. എടയാർ വ്യവസായ മേഖലയിലെ എല്ലു സംസ്ക്കരണ കേന്ദ്രത്തിൽ നിന്നുള്ള മാലിന്യമാണ് പുറത്തേക്ക് തള്ളുന്നത്. മലിനീകരണം തടയാനുളള കർശന നിർദേശത്തിന് പിന്നാലെയാണ് മാലിന്യം കണ്ടെത്തിയത്.

മൂവാറ്റുപുഴയിൽ ഡിജിറ്റൽ പേയ്‌മെൻ്റ് തട്ടിപ്പ്

മൂവാറ്റുപുഴയിൽ ഡിജിറ്റൽ പേയ്‌മെൻ്റ് തട്ടിപ്പ്. വെള്ളി ആഭരണശാലയിൽ നിന്ന് 16,000 രൂപയുടെ ആഭരണങ്ങൾ കവർന്നു. വെള്ളിയാഭരണങ്ങൾ വാങ്ങിയശേഷം പണം അയച്ചതിൻ്റെ വ്യാജ സ്ക്രീൻഷോട്ട് കാണിക്കുകയായിരുന്നു. തട്ടിപ്പ് നടന്ന് ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.

കാന്തപുരത്തെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

സ്ത്രീവിരുദ്ധ പരാമർശത്തിൽ കാന്തപുരത്തെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചത്. ഈ കാലഘട്ടത്തിൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണ്. അതിനാലാകാം കാന്തപുരം അത്തരം പ്രസ്താവന നടത്തിയതെന്നും തങ്ങൾ പറഞ്ഞു.

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മിഷൻ സമുദ്ര നടപ്പിലാക്കും. കോഴിക്കോട് വലിയ തുറമുഖ നഗരമായി മാറും. ചെറിയ തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എയർപോർട്ടുമായി ബന്ധപ്പെട്ട് വലിയ വികസന പ്രവർത്തനങ്ങൾ ഉണ്ടാകും. ബജറ്റിൽ പ്രഖ്യാപിച്ച് എം.ടി വാസുദേവൻ നായരുടെ പേരിലുള്ള കൾച്ചറൽ പാർക്ക് രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

എൽ നിനോ പ്രതിഭാസം; കേരളത്തിൽ കാലവർഷം ദുർബലമായി

കേരളത്തിൽ കാലവർഷം ദുർബലമായി തുടരുന്നു. സംസ്ഥാനം ഇപ്പോഴും നേരിടുന്നത് 21 ശതമാനം മഴ കുറവാണ്. ഈ മാസവും പ്രതീക്ഷിക്കുന്നത് സാധാരണയിൽ കുറവ് മഴയാണ്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴ. എന്നാൽ നിലവിൽ ലഭിച്ചത് 1365.4 മില്ലിമീറ്റർ മഴ. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നു.

കുറ്റ്യാടിയിൽ നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് കുറ്റ്യാടിയിൽ നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി കേബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

സെപ്റ്റംബർ അഞ്ചിലെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

സെപ്തംബര്‍ അഞ്ചിലെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു. സിജെപി സഹ കണ്‍വീനര്‍ സൗരഭ് ദാസ് സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ നടപടിയില്‍ സംതൃപ്തിയെന്ന് സൗരഭ് ദാസ് പറഞ്ഞു. സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി ആണ് സിജെപിയുടെ വിശദീകരണം. കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് സിജെപി പറഞ്ഞു.

വന്ദേമാതരത്തിൽ പ്രതിഷേധം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കേരള സർവകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗവും ലാത്തി വീശുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

വിവാദ പ്രസ്താവന; കാന്തപുരത്തെ പിന്തുണച്ച് കെ.ടി. ജലീൽ

കാന്തപുരത്തിനെ പിന്തുണച്ച് കെ.ടി. ജലീൽ. കാന്തപുരം മതപണ്ഡിതനെന്ന നിലയിലാണ് സംസാരിച്ചത്. സമൂഹത്തിൻ്റെ ധാർമ്മിക ഉന്നതി ലക്ഷ്യം വെച്ചാണ് മതപണ്ഡിതൻമാർ സംസാരിക്കുക. ആധുനിക സമൂഹത്തിന് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു.

മോദിയെ ഒഴിവാക്കി ഫോട്ടോ പോസ്റ്റ് ചെയ്ത് പാക് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കി ഫോട്ടോ പോസ്റ്റ് ചെയ്ത് പാക് പ്രധാനമന്ത്രിയുടെ ഓഫീസ്. ഷാങ്ഹായ് ഉച്ചക്കോടിക്കിടെ എടുത്ത ലോകനേതാക്കളുടെ ഫോട്ടോയിൽ നിന്നാണ് മോദിയെ മാറ്റിയത്. അതേ സമയം മോദി പങ്കുവെച്ചത് എല്ലാവരും ഉൾപ്പെടുന്ന ഫോട്ടോയാണ്.

പൊലീസ് സ്റ്റേഷൻ ദത്തെടുക്കൽ; ഉത്തരവ് പിൻവലിച്ച് ഡിജിപി

പൊലീസ് സ്റ്റേഷൻ ദത്തെടുക്കൽ ഉത്തരവ് പിൻവലിച്ച് ഡിജിപി. സസ്പെൻഷനിൽ ഉള്ള എം.ആർ. അജിത്ത്കുമാറിന് വർക്കല പൊലീസ് സ്റ്റേഷൻ്റെ ചുമതല നൽകിയ ഉത്തരവ് പിൻവലിച്ചു. നടപടി ആഭ്യന്തര വകുപ്പിൻ്റെ നിർദേശപ്രകാരം.

SCROLL FOR NEXT