NEWSROOM

കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസ്; ഒരാൾ അറസ്റ്റിൽ

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസ്; ഒരാൾ അറസ്റ്റിൽ

കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുറുപാദ സ്വദേശി മുഹമ്മദ് സഫ്‌വാൻ (28) ആണ് പിടിയിലായത്.

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

മുംബൈയിൽ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം. വിഗ്രഹം മറിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ദക്ഷിണ മുംബൈയിൽ ഭുലേശ്വർ ചാ രാജ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. റോഡ് നവീകരണവും, ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ഗതാഗത കുരുക്കിന് കാരണം. അവധി ദിവസമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രോഗികളുമായെത്തിയ ആംബുലൻസുകൾ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി.

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശൻ ചികിത്സയിലാണ്. രോഗിക്ക് ഒപ്പം എത്തിയ രണ്ടുപേർ മർദിച്ചുവെന്നാണ് പരാതി. ക്യാഷ്വാലിറ്റിക്ക് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജപ്പാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് ടോക്കിയോ ഉൾപ്പെടുന്ന മേഖലയിൽ ഭൂചലനമുണ്ടായത്. പ്രകമ്പനത്തെ തുടർന്ന് മുപ്പതോളം പേർക്ക് പരിക്കേറ്റതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഇബാറക്കിയിൽ ഭൗമോപരിതലത്തിൽ നിന്നും എഴുപത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ചെങ്ങന്നൂരിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചെങ്ങന്നൂർ എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാന്തുക സ്വദേശി ജിജോ മോനാണ് (32) മരിച്ചത്. മാന്തുക റീത്ത് പള്ളി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണ് വിട്ട് എതിർദിശയിൽ വന്ന സ്‌കൂട്ടറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം ഉണ്ടായത്.

പിഎസ്‌സി പരീക്ഷ ക്രമക്കേട്; സമാന്തര അന്വേഷണവുമായി ഗവര്‍ണര്‍

പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാന്തര അന്വേഷണവുമായി ഗവര്‍ണര്‍. ചെയര്‍മാനുമായി ഇടഞ്ഞ് നില്‍ക്കുന്ന പിഎസ്‌സി അംഗങ്ങളുടെ വിവരങ്ങൾ തേടി. നടപടി പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ. പി.എസ്.സി അംഗങ്ങളെയും ലോക്ഭവനിലേക്ക് വിളിപ്പിക്കും. ചെയർമാനെതിരായ നടപടി എസ്ഐടി അന്വേഷണ റിപ്പോർട്ടിനു ശേഷമാകും നടക്കുക.

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്

ചെങ്ങന്നൂരിൽ കെഎസ്ആർടിസ്സി ബസുകൾ കൂട്ടിയിടിച്ചു. 21 പേർക്ക് പരിക്ക്. സൂപ്പർ ഡിലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡിലക്സ് എതിരെ വന്ന ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപത്ത് രാത്രി ഒന്നരയോടെ.

ഗുരുവായൂർ ക്ഷേത്ര നടയിൽ ഇന്ന് റെക്കോർഡ് കല്യാണം

ഗുരുവായൂർ ക്ഷേത്ര നടയിൽ ഇന്ന് റെക്കോർഡ് കല്യാണ മഹാമേളം. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് നടക്കുന്നത് 437 വിവാഹങ്ങൾ. വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത് കണ്ണൂർ തലശ്ശേരി സ്വദേശികളുടേതാണ്. അഞ്ച് മണ്ഡപങ്ങളിലായി ചടങ്ങുകൾ തുടരുന്നു. പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ സജ്ജീകരിച്ചിട്ടുണ്ട്.

ഒഡീഷ തീരത്ത് ചരക്ക് കപ്പൽ മുങ്ങി അപകടം; 22 ജീവനക്കാരെ കാണാനില്ല

ഒഡീഷ തീരത്ത് പനാമൻ പതാക വഹിച്ച ചരക്ക് കപ്പൽ മുങ്ങി അപകടം. 22 ജീവനക്കാരെ കാണാനില്ല. രണ്ട് പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടത് പാരദീപിൽ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച കപ്പൽ. നേവിയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.

വിതുരയിലെ ജനവാസ മേഖലയിൽ കാട്ടാന; ചിറ്റാർ, കുണ്ടയം മേഖലകളിലെ കൃഷി നശിപ്പിച്ചു

തിരുവനന്തപുരം വിതുരയിലെ ജനവാസ മേഖലയിൽ കാട്ടാന.വിതുര- തേവിയോട് ഗണപതിപാറ ഭാഗത്തെ റോഡിലാണ് കാട്ടാന ഇറങ്ങിയത്. ചിറ്റാർ, കുണ്ടയം മേഖലകളിലെ കൃഷി നശിപ്പിച്ചു. പുലർച്ചെ കണ്ടെത്തിയ കാട്ടാനയ്ക്കായി വനംവകുപ്പ് പരിശോധന നടത്തി.

SCROLL FOR NEXT