NEWSROOM

കിളിമാനൂർ കുറവൻ കുഴിയിൽ വാഹനാപകടം; 3 പേർക്ക് ഗുരുതര പരിക്ക്

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

കിളിമാനൂർ കുറവൻ കുഴിയിൽ വാഹനാപകടം; 3 പേർക്ക് ഗുരുതര പരിക്ക്

കിളിമാനൂർ കുറവൻ കുഴിയിൽ വാഹനാപകടം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. അപകടം ടൂറിസ്റ്റ് ബസും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഞ്ഞുമ്മൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം; 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

മഞ്ഞുമ്മൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം. 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു. ശ്രീ കുമാര വിലാസം സഭയുടെ കീഴിലുള്ള ക്ഷേത്രമാണിത്. ഇന്നലെ അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കളമശേരി മേഖലയിലെ നിരവധി അമ്പലങ്ങളിൽ അടുത്തിടെ മോഷണം നടന്നിരുന്നു.

ഇന്ത്യ- വിൻഡീസ് ഏകദിനം നാളെ തിരുവനന്തപുരത്ത്

ഇന്ത്യ- വിൻഡീസ് ഏകദിന മത്സരത്തിനൊരുങ്ങി തലസ്ഥാനം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. അവസാനവട്ട പരിശീലനത്തിന് ടീമുകൾ ഇന്നിറങ്ങും.

നേഷൻസ് ലീഗ്; ഫ്രാൻസിന് ജയത്തുടക്കം

നേഷൻസ് ലീഗിൽ ഫ്രാൻസിന് ജയത്തുടക്കം.സിദാൻ പരിശീലകനായെത്തിയ ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ ഒരു ഗോൾ ജയം. വിജയഗോൾ നേടിയത് കിലിയൻ എംബപ്പെ. ഇറ്റലിക്കെതിരെ രണ്ട് ഗോൾ ജയവുമായി ബെൽജിയം.

ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ഹോർമുസ് തുറക്കുന്നതിന് തയ്യാർ

ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ. ഹോർമുസ് തുറക്കുന്നതിനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. യുദ്ധം നിർത്തുന്നതിന് ഖത്തർ മുഖേന മുന്നോട്ട് വെച്ച നിബന്ധനകൾ പാലിക്കണം. ഇറാൻ്റെ ഉപാധികൾ തള്ളി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിൽ ഹോർമുസ് കടലിടുക്കിനെ ട്രംപ് കടലിടുക്ക് എന്ന് ചിത്രീകരിച്ചും പ്രകോപനം.

ഭാഗ്യശാലി ആര്; തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്. ഒന്നാം സമ്മാനം മുപ്പത് കോടിയാണ്. ഇത്തവണ നറുക്കെടുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചെന്ന സർക്കാർ അറിയിച്ചു. ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

കുട്ടിക്കാനത്ത് കാർ ആറ്റിലേക്ക് മറിഞ്ഞ് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി കുട്ടിക്കാനത്ത് കാർ ആറ്റിലേക്ക് മറിഞ്ഞ് ഒരു മരണം. അടൂർ സ്വദേശി അഭിഷേകാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് കട്ടപ്പന ഭാഗത്തേക്ക് പോയ കാർ.

ബാറുകളുടെ പ്രവൃത്തിസമയം കുറയ്ക്കണം; ആവശ്യം ഉന്നയിച്ച് തൊഴിലാളി സംഘടനകൾ

സംസ്ഥാനത്തെ ബാറുകളുടെ പ്രവൃത്തിസമയം കുറയ്ക്കണം എന്ന് തൊഴിലാളി സംഘടനകൾ. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയായി സമയം പുനഃക്രമീകരിക്കണം. തിരുവോണ ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും അവധി വേണം. നിലപാട് വ്യക്തമാക്കിയത് എക്സൈസ് മന്ത്രി പങ്കെടുത്ത മദ്യനയ രൂപീകരണ ചർച്ചയിൽ.

മെസി വിവാദം; റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മെസി വിവാദം റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പിടിച്ചെടുത്ത 6300 ഡോളർ തിരികെ നൽകണമെന്ന ആൻ്റോയുടെ ആവശ്യവും കോടതി പരിഗണിക്കും.

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് തുടക്കം; ആദ്യ യോഗം ആലപ്പുഴയിൽ

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് തുടക്കം. ആദ്യ യോഗം ആലപ്പുഴയിൽ ചേരും. സംസ്ഥാന സെക്രട്ടേറിയറ്റിന് സമാനമായി ജില്ലാ നേതൃത്വത്തിലും അഴിച്ചുപണിക്ക് സാധ്യത. തിരുവനന്തപുരത്തും കണ്ണൂരും ജില്ലാ സെക്രട്ടറിമാർക്ക് മാറ്റത്തിന് സാധ്യത.

ഏഷ്യൻ ഗെയിംസ്; മലയാളി താരം വിദർശയ്ക്ക് വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശയ്ക്ക് വെള്ളി മെഡൽ. 50 മീറ്റർ റൈഫിൾ ത്രീ വിഭാഗത്തിലാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്.

SCROLL FOR NEXT