NEWSROOM

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിച്ച് മാത്രം യാത്ര ചെയ്യുക.

നേഷൻസ് ലീഗ്; പോർച്ചുഗലിന് മിന്നും ജയം

നേഷൻസ് ലീഗിലെ സൂപ്പർ പോരാട്ടത്തിൽ പോർച്ചുഗലിന് മിന്നും ജയം. നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയില്ല. ജർമനിയെ വീഴ്ത്തി ഗ്രീസ്. സെർബിയയെ കീഴടക്കി നെതർലൻഡ്സ്. ഇന്ന് ഫ്രാൻസ്, ബെൽജിയം പോരാട്ടം.

കാര്യവട്ടം ഏകദിനം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിനാണ് തോൽപ്പിച്ചത്. വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി നേടി. ഇതോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം. ആറ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. തകർത്തത് വോഡഫോൺ, ഒമേഗ അടക്കമുള്ള കമ്പനികളുടെ ഡാറ്റാ സെൻ്ററുകൾ.

ടിവികെ സർക്കാരിൻ്റെ തായ്മാമൻ തങ്ക മോതിരത്തിന് ഇന്ന് തുടക്കം; മധുരൈയിൽ നവജാത ശിശുക്കൾക്ക് വിജയ് സ്വർണമോതിരം സമ്മാനിക്കും

ടിവികെ സർക്കാരിൻ്റെ അഭിമാന പദ്ധതിയായ തായ്മാമൻ തങ്ക മോതിരത്തിന് ഇന്ന് തുടക്കം. മധുരൈയിൽ നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി വിജയ് സ്വർണമോതിരം സമ്മാനിക്കും. പദ്ധതിയ്ക്ക് അർഹരാകുക സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ. ലഭിക്കുക ഒരു ഗ്രാം സ്വർണ മോതിരം.

കള്ളക്കടൽ പ്രതിഭാസം;  കേരളാതീരത്ത് ഇന്നും റെഡ് അലേർട്ട് തുടരും

കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും തുടരും. എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

വയനാട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് മുതൽ; മുതിർന്ന നേതാക്കളുടെ പങ്കെടുക്കും

വയനാട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് മുതൽ ആരംഭിക്കും. പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ഏരിയാ കമ്മിറ്റികളിൽ നിന്നും വർഗ ബഹുജന സംഘടനകളിൽ നിന്നുമുൾപ്പെടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

പീഡന ആരോപണം; പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു

വിദ്യാർഥിനി പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയിൽ വൻ സംഘർഷം ഉണ്ടായതിനെ തുടർന്ന് പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു. ക്യാമ്പസ്സിൽ വൻ പൊലീസ് സന്നാഹം. വിദ്യാർഥികളോട് ഹോസ്റ്റലിൽ തുടരാനാണ് നിർദേശം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്.

രമേശ് ചെന്നിത്തലയ്ക്ക് കരിങ്കൊടി; യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു; തീരുമാനം ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനമെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി വരും. ആവശ്യങ്ങളിൽ ചർച്ചകൾ തുടരുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം. ഇന്ന് രാജ്യത്തുടനീളം ആയിരം കോൺഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ ധർണ. തുടർ പ്രക്ഷോഭം തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ. ഡെൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്.

38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 12 ജില്ലകളിലായി 126 സ്ഥാനാർഥികൾ

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ. ജനവിധി തേടുന്നത് 12 ജില്ലകളിലായി 126 സ്ഥാനാർഥികൾ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം.

വഖഫ് ബോർഡ്‌ പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ല: എൻ. ഷംസുദ്ദീൻ

SCROLL FOR NEXT