പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. എക്സൈസിനെ വെട്ടിച്ച് കടത്താൻ കഴിയാതിരുന്നതോടെ ചവറ്റു കൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.
ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് സ്വർണം. ഇന്ന് രാവിലെ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം സ്വർണമണിഞ്ഞത്. ഏഷ്യൻ ഗെയിംസിൻ്റെ ചരിത്രത്തിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിത്.അങ്കിത ഭഗത്, കീർത്തി, കുങ്കും മൊഹദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘമാണ് നേട്ടം കൊയ്തത്.
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട നടത്താൻ ഇന്ത്യ. ഹോക്കിയിലും ബോക്സിങ്ങിലും ഇന്ന് ഫൈനൽ പോരാട്ടങ്ങൾ. വനിതാ ഹോക്കിയിൽ ഇന്ത്യയുടെ എതിരാളികൾ ചൈന. ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷയായി ലവിലിനയും പർവീണും അങ്കുഷും ഇന്നിറങ്ങും.
തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിക്ക് ഇന്ന് തുടക്കം. വെട്രി പയനം പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്യും. എൺപത്തിനാല് ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ.
കൊല്ലം കൂട്ടിക്കടയിൽ വൻ തീപിടിത്തം. തീ പടർന്നത് ഫർണിച്ചർ ഗോഡൗണിൽ നിന്നാണ്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല.
തലസ്ഥാനത്തെ തെരുവ് യുദ്ധത്തിന് പിന്നാലെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സാധ്യത. മന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇടത് വിദ്യാർഥി യുവജന സംഘടനകൾ. പൊതുപരിപാടികൾ റദ്ദാക്കില്ലെന്ന് മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി. കായിക മന്ത്രി ഇന്ന് കൊല്ലത്തുള്ള പരിപാടിയിൽ പങ്കെടുക്കും. തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ.
മന്ത്രിമാരെ വഴി തടഞ്ഞാൽ ശക്തമായ നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വഴിയിൽ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല. കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല. ആത്മസമയനം പാലിക്കുന്നു എന്ന് കരുതി ദൗർബല്യമായി കരുതരുത്. വഴിയിൽ തടഞ്ഞ കാറിൽ ഇറക്കി വിടാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി ഉണ്ടാകും. സിപിഐഎംകാരോട് അഞ്ചുവർഷം ക്ഷമയോടെ കാത്തിരിക്കാൻ പറയുന്നു. ഇപ്പോൾ തന്നെ മുഖ്യമന്ത്രി ആവണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മീനങ്ങാടിയിൽ കാർ യാത്രികനെ പേപ്പർ സ്‌പ്രേ അടിച്ച് പണവും വാഹനവും കവർന്നു. കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ എം.രഞ്ജു , സൗരവ് സുനിൽ എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 30-ന് വൈകീട്ട് മീനങ്ങാടി എഫ്സിഐ ഗോഡൗണിനു സമീപമാണ് ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായെത്തിയ സംഘം കൊടുവള്ളി സ്വദേശിയുടെ ഇന്നോവ തടഞ്ഞുനിർത്തി പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. കാറും 21,000 രൂപയും സംഘം തട്ടിയെടുത്തു. കണ്ണൂർ തലക്കണ്ണിയിൽ നിന്നാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികൾക്കെതിരെ വേറെയും കേസുകൾ ഉണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.