യുഎസ് ഓപ്പൺ ടെന്നിസിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അറീന സബലങ്കയും കാർലോസ് അൽക്കറാസും ഇന്നിറങ്ങും.അൽക്കറാസിന് ചൈനീസ് താരവും സബലങ്കയ്ക്ക് ഉസ്ബക്കിസ്ഥാൻ താരവുമാണ് എതിരാളികൾ. മത്സരങ്ങൾ രാത്രി 8.30 മുതൽ ആരംഭിക്കും.
നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി ഉയർന്നു. കാണാതായവരുടെ എണ്ണം 5000 കടന്നു. ഒൻപതാം ദിനവും തെരച്ചിൽ തുടർന്ന് നേപ്പാൾ സൈന്യം. ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടക്കുകയാണ്.
ഇന്ന് ശ്രീകൃഷ്ണജയന്തി. ഭഗവാൻ്റെ ജന്മനാളായ അഷ്ടമി രോഹിണി ആഘോഷത്തിൽ ഹൈന്ദവ വിശ്വാസികൾ. ഗുരുവായൂർ അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിൽ 30,000 പേർക്ക് പിറന്നാൾ സദ്യ നൽകും. വിവിധയിടങ്ങളിൽ വൈകിട്ട് ശോഭായാത്ര നടക്കും.
കൊച്ചിയിൽ വൻ രാസലഹരി വേട്ട. രണ്ട് കിലോഗ്രാം എംഡിഎംഎയുമായി രണ്ട് പേർ മട്ടാഞ്ചേരിയിൽ പിടിയിലായി. ഡാൻസാഫിൻ്റെ പിടിയിലായത് സംസ്ഥാനത്ത് ലഹരി എത്തിച്ച് വിതരണം ചെയ്യുന്ന സംഘം.
രണ്ട് ദിവസം നീളുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. സംസ്ഥാനത്തെ പ്രതിപക്ഷ ഉപനേതൃ പദവി തർക്കം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പിണറായി വിജയൻ അടക്കം കേരളത്തിൽ നിന്നുള്ള മുഴുവൻ പിബി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള രണ്ട് ദിവസത്തെ ക്ലാസിന് കോഴിക്കോട് ഐഐഎമ്മിൽ തുടക്കം. ദ്വിദിന ശിൽപശാല റീ-ഇമാജിനിങ് കേരളം' എന്ന പേരിലാണ് നടക്കുന്നത്. ഐ.ഐ.എം അധ്യാപകരും ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിഗദ്ധരും ക്ലാസ് നയിക്കും.
തൃക്കാക്കര ഭാരത മാതാ കോളജ് വിദ്യാർഥി സഹപാഠികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ശ്രീഹരി പണം വാങ്ങി ചിത്രങ്ങൾ വിറ്റെന്നും സൂചന. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ടെലഗ്രാം ഗ്രൂപ്പ് വഴി. കോളേജിലെ വിദ്യാർഥികൾ അടക്കം കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് സംശയം.
കുമ്പളം ടോൾ പ്ലാസയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറി അപകടം. സ്വകാര്യ ബസ് പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ബസിൻ്റെ മുൻവശം തകർന്നു. അരൂർ വൈറ്റില റൂട്ടിൽ സർവ്വീസ് നടത്തുന്ന മുല്ലശേരിൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.