NEWSROOM

മുഖ്യമന്ത്രിക്കെതിരെ വാട്സ് ആപ്പിലൂടെ വധഭീഷണി; കാലടി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരെ വാട്സ് ആപ്പിലൂടെ വധഭീഷണി; കാലടി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വാട്ട്‌സ് ആപ്പിലൂടെ വധഭീഷണി. കാലടി സ്വദേശി ഫൈസലിനെതിരെ കേസ് എടുത്ത് പൊലീസ്. നാട്ടിലെ വാട്സ് ആപ്പ് കൂട്ടായ്മയിലാണ് മുഖ്യമന്ത്രിക്ക് എതിരെ മോശം പ്രതികരണം നടത്തിയത്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.

"കേരളം ഗുണ്ടകളുടെ പറുദീസയല്ല"; മനപൂർവം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത് ഗുണ്ടകളുടെ നാട് അല്ല. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചു. എല്ലാം പോലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു. ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവല്ലം ബൈപ്പാസിൽ അപകടം; രണ്ട് സ്ത്രീകൾ ബൈക്കിടിച്ച് മരിച്ചു

തിരുവല്ലം ബൈപ്പാസിൽ വീണ്ടും അപകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ബൈക്കിടിച്ച് മരിച്ചു. തിരുവല്ലം പാലത്തിന് സമീപം കരിമ്പ് വിള ജംഗ്ഷനിലാണ് സംഭവം. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇവർ സഹോദരങ്ങളാണ്.

അർജുൻ ആയങ്കിയുടെ സഹോദരനും പിടിയിൽ

അർജുൻ ആയങ്കിയുടെ സഹോദരനും പിടിയിൽ. അജയനാണ് നടക്കാവ് പൊലീസിൻ്റെ പിടിയിലായത്.

അർജുൻ ആയങ്കിയെ രാത്രിയോടെ എറണാകുളത്ത് എത്തിക്കും

അർജുൻ ആയങ്കിയെ രാത്രിയോടെ എറണാകുളത്ത് എത്തിക്കും. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ എടുക്കാൻ എറണാകുളത്ത് നിന്ന് പൊലീസ് പുറപ്പെട്ടു. ഇന്ന് രാത്രിയോടേ കൊച്ചിയിൽ എത്തിക്കാൻ നീക്കം. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് കേസുകളാണ് എറണാകുളം റൂറൽ പോലീസ് രജിസ്റ്റർ ചെയ്തത്.

പൊലീസിനെ വെല്ലുവിളിക്കാൻ ആരെയും  അനുവദിക്കില്ലെന്ന് എഡിജിപി പി. വിജയൻ

പൊലീസിനെ കുറെ വെല്ലുവിളിച്ചു എന്ന തോന്നലാണ് അർജുൻ ആയങ്കി ഉണ്ടായതെന്ന് എഡിജിപി പി. വിജയൻ. പൊലീസിനെ വെല്ലുവിളിക്കൽ സമൂഹത്തെ വെല്ലുവിളിക്കലിന് തുല്യമാണ്. പൊലീസിനെ വെല്ലുവിളിച്ച് കമൻ്റിട്ടവരെയും പിന്നാലെ കിട്ടുമെന്നും എഡിജിപി പറഞ്ഞു. ആയങ്കിയെ വെടിവെക്കാൻ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന അർജുൻ ആയങ്കി അറസ്റ്റിൽ. പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ്. ഓടിച്ചിട്ടാണ് പിടിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

SCROLL FOR NEXT