ഡൽഹിയിൽ ഇന്നും നിയന്ത്രണം. 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ജന്തർ മന്തറിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ്. ഇൻ്റർനെറ്റ് സംവിധാനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല
സിക്കിമിലെ തുരങ്ക അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. തുടർന്ന് റോഡ് മാർഗം മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലെത്തിച്ചു.
കെഎസ്ആർടിസിയിൽ ബസ് ക്ഷാമം. 1900 ബസുകൾ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി സർക്കാരിന് കത്തയച്ചു. ബസ് വാങ്ങാൻ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ ജർമ്മൻ വികസന ബാങ്കായ (KfW) മുഖേന പണം കണ്ടെത്തുമെന്നും കത്തിൽ പറയുന്നു.
തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ നിന്ന് അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കല്ലാർ- മൊട്ടമൂട് റോഡിൽ വച്ച് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാന ആക്രമിച്ച മഹേഷും കുട്ടിയും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
ഡൽഹി സമരത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് മുഹമ്മദ് റിയാസ്. ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി സമരത്തെ പിന്തുണച്ചുകൊണ്ട് ഒന്നും സംസാരിച്ചില്ല. സിജെപി സമരങ്ങൾക്ക് എതിരെ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
സിജെപി പ്രതിഷേധത്തെ പിന്തുണച്ച് നടി ജ്യോതിക. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് . രാജ്യത്തിൻ്റെ ഭാവിയായ വിദ്യാർഥികൾക്കൊപ്പമാണ് താനെന്ന് അവർ പറഞ്ഞു. അമ്മയെന്ന നിലയിൽ അഭിജിത്തിനെയും സൗരവിനെയും പോലെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും ജ്യോതിക പറഞ്ഞു.
വഖഫ് ബോർഡിലെ സർക്കാർ നിലപാട് ബിജെപി അജണ്ടയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. തനിക്ക് ഒരു നിലപാട് മാറ്റവുമില്ല. മുഖ്യമന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിൻ്റെ ആധികാരിക വാക്കുകൾ ആയിരിക്കണം. നിർഭാഗ്യവശാൽ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തത്. ഞാൻ വർഗീയത പരത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
പിണറായി വിജയനെ സംരക്ഷിക്കാൻ സിപിഐഎം ഉണ്ടാക്കിയ നുണക്കഥ പൊളിഞ്ഞു വീണുവെന്ന് ഷോൺ ജോർജ്. പിണറായി വിജയനു വേണ്ടിയാണ് പണം നൽകിയതെന്ന മൊഴി പുറത്തുവന്നു. ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടതെന്നും ഷോൺ ചോദിച്ചു.
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ചിങ്ങം ഒന്നിന് ചുമതലയേൽക്കും.
ബീഹാറിൽ തെരുവ് യുദ്ധം. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ വാഹനങ്ങൾ തകർത്തു
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതോടെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്.
ഡൽഹിയിൽ സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ആരംഭിച്ചു. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും ഭരണഘടന ക്ലബിൽ എത്തി.
ധർമേന്ദ്ര പ്രധാൻ്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് പ്രത്യക്ഷ ജനാധിപത്യത്തിന്റെ വിജയം... തെരുവില്‍നിന്ന് നേരിട്ട്: യുവാക്കള്‍ക്കും, ജനതയ്ക്കും നന്ദിയറിയിച്ച് വാങ്ചുക്
ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതില്‍ യുവാക്കള്‍ക്കും, അവരെ പിന്തുണച്ച ജനതയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സോനം വാങ്ചുക്. ഇത് ജനാധിപത്യത്തിന്റെ വിജയം എന്ന് വാങ്ചുക് എക്സില്‍ കുറിച്ചു.
"ഇത് ജനാധിപത്യത്തിന്റെ വിജയം. പ്രത്യക്ഷ ജനാധിപത്യം... തെരുവില്‍നിന്ന് നേരിട്ട്.
സമാധാനത്തിന്റെ, സഹനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയം.
സിജെപിക്ക്, രാജ്യത്തെ ജെന്‍ സിക്ക്, ഭയത്തെയും ഭയത്തിനുമേല്‍ ഭയത്തെയും ഊരിയെറിഞ്ഞ് രാജ്യത്തിന്റെ എല്ലാ കോണില്‍നിന്നും ഉയര്‍ന്നുവന്ന ജനതയ്ക്ക് അഭിനന്ദനങ്ങള്‍. ഉത്തരവാദിത്തത്തില്‍നിന്ന്, ഇനി പരിഷ്കാരങ്ങളിലേക്ക്" - ആശുപത്രിക്കിടക്കയില്‍ വിജയമുദ്ര കാണിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു വാങ്ചുക്കിന്റെ കുറിപ്പ്.
കേന്ദ്രവിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ കോക്രാച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐതിഹാസിക വിജയം. സിജെപി പ്രതിനിധികളുമായി കേന്ദ്രം നടത്തിയ നാലാംഘട്ട ചർച്ചയിൽ മുന്നോട്ടു വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതോടെ പാറ്റകൾ സമരം പിൻവലിച്ചു. CJP പ്രവർത്തകർക്ക് എതിരെ രാജ്യത്താകെ എടുത്ത എല്ലാ കേസുകളും റദ്ദാക്കാനും, ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചർച്ചയിൽ ധാരണയായി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടേറിയേറ്റിലും കമ്മിറ്റിയിലും അഴിച്ചു പണിക്കൊരുങ്ങി സിപിഐഎം. സെപ്റ്റംബറിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് ശേഷമായിരിക്കും മാറ്റം. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകൾ മാറ്റാനും സാധ്യത. എൽഡിഎഫ് കൺവീനർ സ്ഥാനത്തും പുതുമുഖം വരും. സംസ്ഥാന നേതൃത്വത്തിൽ പരിഷ്കരണം വേണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം നടപ്പാക്കാൻ ഒരുങ്ങുന്നത്. കീഴ് ഘടകങ്ങളിൽ അടക്കം സംസ്ഥാന തലത്തിൽ അഴിച്ചുപണി വേണമെന്ന് വ്യാപകമായി അഭിപ്രായമുയർന്നിരുന്നു. അതേസമയം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ മാറ്റം സിപിഐഎമ്മിന്റെ ആലോചനയിൽ ഇല്ല.
കേരളത്തിലെ നെല്ല് സംഭരണ-പൊതുവിതരണ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആന്ധ്രാപ്രദേശിൽ സന്ദർശനം നടത്തി. ആന്ധ്ര ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നാദെൻഡ്‌ല മനോഹറുമായി സംഘം ചർച്ചകൾ നടത്തി. വിജയവാഡ, കാക്കിനാട എന്നിവിടങ്ങളിലെ കർഷക സേവാകേന്ദ്രങ്ങളും അരി മില്ലുകളും നേരിട്ട് സന്ദർശിച്ചു. ആന്ധ്രയിലെ മികച്ച മാതൃകകൾ കേരളത്തിൽ നടപ്പാക്കുന്നതും, സപ്ലൈകോയ്ക്ക് സ്വന്തമായി അരിമില്ലുകൾ സ്ഥാപിക്കുന്നതും സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സന്ദർശനത്തിൽ ഉൾക്കൊണ്ട മികച്ച ആശയങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് നൽകാൻ സപ്ലൈകോ എം.ഡി. എം.വി. ജയകൃഷ്ണന് മന്ത്രി നിർദ്ദേശം നൽകി...
കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് രാജ് മോഹൻ ഉണ്ണിത്താൻ. ജാതിപരിഗണന വച്ച് കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണം. താൻ തൻ്റെ നിലപാടും ആഗ്രഹവും നേതാക്കളെ അറിയിച്ചിട്ടുണ്ട്.. അവരെന്ത് തീരുമാനമെടുത്താലും അനുസരിക്കും. കെപിസിസിക്ക് അധ്യക്ഷൻ ഉണ്ടായില്ലെങ്കിൽ പാർട്ടിസംവിധാനം പൂർണമായും തകരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ട്വൻ്റി ട്വൻ്റി ലോകകപ്പിന് ശേഷം ആദ്യ പരമ്പര സ്വന്തമാക്കി ഇന്ത്യ... സിംബാബ്‌വെക്കെതിരായ രണ്ടാം ട്വൻ്റി ട്വൻ്റിയിൽ 90 റൺസിൻ്റെ തകർപ്പൻ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്... 219 റൺസ് പിന്തുടർന്ന സിംബാബ്‌വെ 129ന് ഓൾഔട്ടായി... അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തി യാഷ് താക്കൂറും മൂന്ന് വിക്കറ്റുമായി തിളങ്ങിയ അഭിഷേക് ശർമയും ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്... നേരത്തെ ഇഷാൻ കിഷൻ്റെയും തിലക് വർമയുടെയും അർധസെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്... 81 റൺസെടുത്ത ഇഷാൻ കിഷനാണ് കളിയിലെ താരം.
സംഘപരിവാർ മാധ്യമങ്ങളുടെ വ്യാജ വാർത്തയിൽ പി.കെ. ശ്രീമതിയുടെ മൊഴി എടുത്ത് പൊലീസ്. ആലക്കോട് സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തിയത് കണ്ണൂരിലെ വീട്ടിലെത്തി. നടപടി വേഗത്തിലാക്കിയത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. ഉടൻ നടപടി ഉണ്ടായതിൽ സന്തോഷമെന്ന് ശ്രീമതി. ആര് ഇത്തരം തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നീറ്റ് വിഷയത്തിൽ കണ്ണൂരിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അറസ്റ്റിലായ എസ്.എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി കശ്യപിനെ റിമാൻഡ് ചെയ്തു. സമരം ചെയ്തതിന്റ പേരിൽ എസ്എഫ്ഐ പ്രവർത്തകരെ യുഡിഎഫ് സർക്കാർ ജയിലിൽ അടയ്ക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചു. സിജെപി സമരം വിജയിച്ച ദിനത്തിലാണ് അറസ്റ്റെന്നും, കോൺഗ്രസിന് എന്തിനാണ് സംഘപരിവാർ വിധേയത്വമെന്നുമാണ് എഫ്.ബി പോസ്റ്റിൽ വിമർശനം.
ഇറാന്റെ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിക്കുന്ന 'ദിശ' എൽ.പി.ജി ടാങ്കറിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 24ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടന്ന ആക്രമണം പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ സുരക്ഷാ ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. വാണിജ്യ കപ്പലുകളുടെ സുരക്ഷയും അന്താരാഷ്ട്ര സമുദ്ര സഞ്ചാര പാതകളുടെ സുരക്ഷിതത്വവും സംബന്ധിച്ച ആശങ്കകളും ഇതോടെ ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന 'എം.വി. ഒമോർഫി' എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം.