NEWSROOM

ഏഷ്യൻ ഗെയിസ്; ഗുസ്തിയിൽ നിതേഷ് കുമാർ സെമിയിൽ

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

ഏഷ്യൻ ഗെയിസ്; ഗുസ്തിയിൽ നിതേഷ് കുമാർ സെമിയിൽ

ഏഷ്യൻ ഗെയിസ് ഗുസ്തിയിൽ നിതേഷ് കുമാർ സെമിയിൽ. അമൻ സെഹ്റാവത്ത് ക്വാർട്ടറിൽ പുറത്ത്. വോളിബോളിൽ ഇന്ത്യ പുറത്തായി. ക്വാർട്ടറിൽ പാകിസ്ഥാനോടാണ് തോറ്റത്.

ഏഷ്യൻ ഗെയിംസ്; ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയെക്കെതിരെ ഇറങ്ങും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ. ശ്രീലങ്കയ്ക്ക് എതിരായ മത്സരം രാവിലെ പത്തിന്. ഹോക്കി സെമിയിൽ ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടം. വോളിബോളിൽ പാകിസ്ഥാനോട് തോറ്റ് ഇന്ത്യ പുറത്ത്. സ്ക്വാഷിൽ അനാഹത്ത് സിങ് ഉൾപ്പെട്ട ഇന്ത്യൻ ടീമിന് സെമിയിൽ തോൽവി. ഗുസ്തിയിൽ അമൻ സെഹ്റാവത്ത് ക്വാർട്ടറിൽ.

പോർച്ചുഗൽ ദേശീയ ടീമിൽ പൊട്ടിത്തെറി; നേഷൻസ് ലീഗിൽ മത്സരിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടു

പോർച്ചുഗൽ ദേശീയ ടീമിൽ പൊട്ടിത്തെറി. നേഷൻസ് ലീഗിൽ മത്സരിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടു. സൂപ്പർ താരം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമെന്ന് സൂചന. കാരണം എല്ലാ പോർച്ചുഗീസുകാരോടും പറയുമെന്ന് റൊണാൾഡോയുടെ കുറിപ്പ്.

വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല.. ഇന്നലെ രാത്രിയിലും പലയിടത്തും വൈദ്യുതി മുടങ്ങി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല. ഇന്നലെ രാത്രിയിലും പലയിടത്തും വൈദ്യുതി മുടങ്ങി. മധ്യപ്രദേശിൽ നിന്ന് സ്വാപ് വഴിയുള്ള ഇരുന്നൂറ് മെഗാവാട്ട് കിട്ടിയില്ല. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി. ഉപഭോഗത്തിലും നേരിയ വർദ്ധന.

മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണം; ആൻ്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്

മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണ കേസിൽ ആൻ്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് കളമശേരി സ്റ്റേഷനിൽ ഹാജരായേക്കും. സമയം നീട്ടി നൽകണമെന്ന ആൻ്റോയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് പൊലീസ്. ഇന്ന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകാൻ അന്വേഷണസംഘം.

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷം രൂക്ഷം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം. മാരാർജി ഭവന് നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞത് ബൈക്കിലെത്തിയ രണ്ടുപേർ. പരാതി നൽകാൻ ബിജെപി. കൂടുതൽ പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെ ആക്രമണം

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായഇന്ദിരാ ഭവന് നേരെ ആക്രമം. ഓഫീസിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

SCROLL FOR NEXT