തൃശൂർ ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണതിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ബസ് ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായി ബസും കസ്റ്റഡിയിലെടുത്തു.
അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി ട്വൻ്റി പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. മൂന്നാം ട്വൻ്റി ട്വൻ്റി ഡൽഹിയിൽ രാത്രി ഏഴരയ്ക്ക് നടക്കും. വൈഭവ് സൂര്യവൻഷി ടീമിൽ തിരിച്ചെത്തിയേക്കും.
മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം പലിശനിരക്ക് ഉയർത്തി യുഎസ് ഫെഡറൽ റിസർവ്. നിരക്കുകളിൽ കാൽ ശതമാനത്തിൻ്റെ വർധന. നടപടി പശ്ചിമേഷ്യൻ സംഘർഷവും യുദ്ധവും കണക്കിലെടുത്ത്. പണപ്പെരുപ്പം കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്നത് ഒരെ നിലയിൽ.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും എന്നും മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയാറാം പിറന്നാൾ. മോദിയുടെ ജന്മദിനത്തിൽ വാരണാസിയിൽ ഒത്തു ചേരാൻ ബിജെപി മുഖ്യമന്ത്രിമാർ. അധികാര പദവിയിൽ മോദി 25 വർഷം പൂർത്തിയാകുന്നത്തിൻ്റെ പരിപാടികൾക്കും ഇന്ന് തുടക്കം.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട്ടിലെ വീട്ടിൽ നിന്നും അളവിൽ കൂടുതൽ മദ്യം പിടിച്ച കേസിലാണ് എക്സൈസ് നടപടിയെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ആൻ്റോയെ കസ്റ്റഡിയിൽ എടുത്തത്.
റിപ്പോർട്ടർ ചാനലിലെ റെയ്ഡ് നിയമപരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്യത്തെ നിഷേധിച്ചിട്ടില്ല. വസ്തുത വളച്ചൊടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
സിഎംആർഎൽ എക്സാലോഞ്ചിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്ന് ശശിധരൻ കർത്ത ആരോപിച്ചു. ആശുപത്രി കിടക്കയിൽ ഇഡി മാനസികമായി പീഡിപ്പിച്ചു. അവരുടെ രേഖപ്പെടുത്തിയ മൊഴി എന്താണെന്ന് താൻ കെട്ടിരുന്നില്ല. തൻ്റെ മൊഴി രേഖപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്ത സത്യവാങ്മൂലം സമർപ്പിച്ചു.