NEWSROOM

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

നടി പാർവതിയുടെ പിതാവ് രാമചന്ദ്ര കുറുപ്പ് അന്തരിച്ചു

നടി പാർവതിയുടെ പിതാവ് രാമചന്ദ്ര കുറുപ്പ് അന്തരിച്ചു.96 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 11 മണിക്ക് നടൻ ജയറാമിൻ്റെ തോട്ടുവായിലെ വസതിയിൽ നടക്കും.

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി.ട്രാപ്പ് ഇനത്തിലാണ് നേട്ടം. നീരു, ആഷിമ, മനീഷ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്.

ഗുവാഹത്തി ഏകദിനം; ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം നാളെ

വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ. രണ്ടാം ഏകദിനം നാളെ ഗുവാഹത്തിയിൽ നടക്കും. ലോകകപ്പ് മുന്നിൽ കണ്ടുള്ള പരീക്ഷണം തുടരാൻ ഇന്ത്യ.

നേഷൻസ് ലീഗ്; ഫ്രാൻസിന് തുടർച്ചയായ രണ്ടാം ജയം

നേഷൻസ് ലീഗിൽ ഫ്രാൻസിന് തുടർച്ചയായ രണ്ടാം ജയം. ബെൽജിയത്തെ ഒറ്റ ഗോളിന് തോൽപ്പിച്ചു. തുർക്കിയെ തകർത്ത് ഇറ്റലി. സ്പെയിനും ഇംഗ്ലണ്ടും ഇന്നിറങ്ങും.

ഏഷ്യൻ ഗെയിംസ്; ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും

ഏഷ്യൻ ഗെയിംസ് പത്താം ദിനവും ഇന്ത്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ. ഇന്ത്യൻ താരങ്ങൾ 9 ഫൈനലുകളിൽ പങ്കെടുക്കും. മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ ഫൈനൽ പോരിനിറങ്ങും. ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയാണ് ഉള്ളത്.

ഗവർണർ വിളിച്ച വൈസ് ചാൻസിലർമാരുടെ യോഗം ഇന്ന് ലോക്ഭവനിൽ

ഗവർണർ വിളിച്ച വൈസ് ചാൻസിലർമാരുടെ യോഗം ഇന്ന് ലോക്ഭവനിൽ നടക്കും. കേന്ദ്രസർക്കാരിൻ്റെ മേരാ യുവ ഭാരതിൻ്റെ ഭാഗമായിട്ടുള്ള പരിപാടികൾ സർവകലാശാലകൾ വഴി നടപ്പാക്കുന്നത് ചർച്ചയ്ക്ക്. കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കരട് പുറത്ത് വന്നതിന് പിന്നാലെയാണ് യോഗം ചേരുന്നത്.

അരുംകൊല; കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

എറണാകുളം കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുത്തുകുഴി സ്വദേശി കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുര്യാക്കോസ് പൊലീസ് കസ്റ്റഡിയിൽ. കൊല നടന്നത് പുലർച്ചെ രണ്ട് മണിയോടെ.

റഷ്യ-യുക്രെയ്ൻ സംഘർഷം; സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഇരു രാജ്യങ്ങളും അടിയന്തരമായി ചർച്ചക്ക് തയ്യാറാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. യുദ്ധ വെറിക്ക് കടിഞ്ഞാണിടാൻ ഭരണാധികാരികൾ കടുംപിടിത്തം ഉപേക്ഷിക്കണം. ആണവായുധ പ്രയോഗം നടത്തുന്നരുതെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറുമായി ചർച്ച നടത്തി യു.എസും ഇറാനും

പശ്ചിമേഷ്യയിലെ ആശങ്കകൾക്കിടെ ഖത്തർ മധ്യസ്ഥ സംഘവുമായി ചർച്ച നടത്തി യുഎസും ഇറാനും. യുദ്ധം ഉടൻ ജയിക്കുമെന്നും, സംഘർഷം അവസാനിച്ചാൽ എണ്ണ വില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി യുക്തിസഹമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.

മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് പൊലീസ്

മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് പൊലീസ്. അശ്വന്ത് കോക്കിൻ്റെ കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുവെന്നാണ് പരാതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ വൈകിട്ട് 7 മണിയോടെ കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഇഡി റിപ്പോർട്ടിൽ പിണറായി വിജയന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ. സർക്കാർ ഒളിച്ചുകളിക്കുന്നുവെന്നാണ് പ്രധാന ആരോപണം. കൂടുതൽ തെളിവുകൾ കോടതിക്ക് കൈമാറാൻ ഇഡി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുത്താൽ മതിയെന്ന നിലപാടിലാണ് സർക്കാർ.

ഗ്യാനേഷ് കുമാറിൻ്റെ രാജി; കോൺഗ്രസ് പ്രവർത്തക സിതിയോഗം ഇന്ന് ഡൽഹിയിൽ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധത്തിന് പ്രതിപക്ഷം. സമരപരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. മുഖ്യമന്ത്രി വി.ഡി സതീശനും പങ്കെടുക്കും. ഇന്ത്യാസഖ്യയോഗം നാളെ ചേരും.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; മുപ്പത്തിയെട്ട് വാർഡുകളിലെ വോട്ടെണ്ണൽ രാവിലെ 10 മണി മുതൽ

മുപ്പത്തിയെട്ട് വാർഡുകളിലെ വോട്ടെണ്ണൽ രാവിലെ 10 മണി മുതൽ ആരംഭിക്കും. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. സർക്കാരിൻ്റെ വിലയിരുത്തലാകുമെന്നാണ് കണക്കുക്കൂട്ടൽ. എട്ട് എംഎൽഎമാർ ഒഴിഞ്ഞ വാർഡുകളിലെ വിധി ശ്രദ്ധേയം.

കൊച്ചിയിൽ 46 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു

കൊച്ചിയിൽ 46 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിയടയ്ക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവീസ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും ബസിൻ്റെ വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാതെയും പോലീസ് ക്ലിയറൻസില്ലാതെയും ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. 46 ബസുകൾക്കെതിരെ നടപടിയെടുത്ത് 80,000 രൂപ പിഴയീടാക്കി. എറണാകുളം ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ, പൂത്തോട്ട മേഖലകൾ കേന്ദ്രീകരിച്ച് 4 സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന.

SCROLL FOR NEXT