NEWSROOM

അഞ്ച് സെന്റ് സ്ഥലം; ഉരുള്‍പൊട്ടലില്‍ വീടും വസ്തുവും നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി കേരള പൊലീസ്

കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘമാണ് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട മൂന്ന് പൊലീസുകാര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ വീടും വസ്തവും നഷ്ടപ്പെട്ട പൊലീസുകാര്‍ക്ക് കൈത്താങ്ങുമായി കേരള പൊലീസ്. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘമാണ് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട മൂന്ന് പൊലീസുകാര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

മൂവര്‍ക്കും വയനാട് ജില്ലയില്‍ 5 സെന്റ് സ്ഥലം വീതം വാങ്ങി നല്‍കാനാണ് തീരുമാനമായത്. ഈ വസ്തുവില്‍ വീട് വച്ചുനല്‍കാന്‍ കേരള പോലീസ് അസോസിയേഷന്‍ മുന്‍കൈയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചൂരല്‍മല ദുരന്തത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം 150 കുടുംബങ്ങള്‍ക്ക് വീട് പണിത് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എന്‍എസ്എസ് എന്‍സിസി സംഘങ്ങള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ടെന്ന് ആര്‍ ബിന്ദു പറഞ്ഞു.

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

SCROLL FOR NEXT