NEWSROOM

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറു ജില്ലകളിൽ യെല്ലോ അലേർട്ട് ശക്തമായ കാറ്റിനും സാധ്യത

ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

Author : ന്യൂസ് ഡെസ്ക്



സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശക്തമായ മഴയ്‌ക്കൊപ്പം, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്.

വൈകുന്നേരത്തോടെയാണ് ഇടിമിന്നലോട് കൂടിയ മഴ ശക്തമാകുന്നത്. പകൽ സമയത്ത് ശക്തമായ വെയിൽ അനുഭവപ്പെടുകയും വൈകുന്നേരത്തോടെ മഴ കനക്കുകയും ചെയ്യുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുള്ളത്. മലയോര ജില്ലകളിലും മലയോര പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നുണ്ട്.

SCROLL FOR NEXT