63ാമത് കൗമാര കലാപൂരത്തിന് ഇന്ന് കൊടിയിറക്കം. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ടോവിനോ തോമസും ആസിഫ് അലിയും ചടങ്ങിൽ മുഖ്യാതിഥികളാകും.
കലോത്സവത്തിൻ്റെ സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും എന്നതിൽ ആകാംക്ഷ തുടരുകയാണ്. ഇന്നത്തെ പത്ത് മത്സരങ്ങൾ വിജയിയെ കണ്ടെത്തുന്നതിൽ നിർണായകമാണ്. അവസാനദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 965 പോയിന്റുമായി തൃശൂർ ജില്ലയാണ് മുന്നിൽ. കണ്ണൂരും പാലക്കാടും 961 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ശേഷിക്കേ ഫോട്ടോ ഫിനിഷിനുള്ള സാധ്യതയാണ് കാണുന്നത്.