NEWSROOM

തമിഴ്നാട്ടിലേക്ക് തള്ളിയ കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുന്നു; നടപടി ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തുടർന്ന്

കൊടകനല്ലൂർ, പളവൂർ, കൊണ്ടാ നഗരം, മൊലത്തിട്ടിയൂർ, നടക്കളൂർ, അറിയനായികിപുരം,വെല്ലാളൻ കുളം തുടങ്ങിയ തമിഴ്നാട്ടിലെ ഏഴ് ഇടങ്ങളിലാണ് ആശുപത്രി മാലിന്യങ്ങൾ ഒരു പ്രോട്ടോകോളും പാലിക്കാതെ തള്ളിയത്. തിരുവനന്തപുരം ആർസിസി യിലെയും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് ഇവിടെ തള്ളിയത്.

Author : ന്യൂസ് ഡെസ്ക്


തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുന്നു. സബ് കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരും, തൊഴിലാളികളും അടക്കം 70 അംഗസംഘമാണ് തിരുനെല്‍വേലിയില്‍ എത്തിയത്.അടിയന്തരമായി മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു മാലിന്യങ്ങൾ തിരിച്ചെടുക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തിയത്. മാലിന്യമെത്തിച്ച ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.


കൊടകനല്ലൂർ, പളവൂർ, കൊണ്ടാ നഗരം, മൊലത്തിട്ടിയൂർ, നടക്കളൂർ, അറിയനായികിപുരം,വെല്ലാളൻ കുളം തുടങ്ങിയ തമിഴ്നാട്ടിലെ ഏഴ് ഇടങ്ങളിലാണ് ആശുപത്രി മാലിന്യങ്ങൾ ഒരു പ്രോട്ടോകോളും പാലിക്കാതെ തള്ളിയത്. തിരുവനന്തപുരം ആർസിസി യിലെയും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് ഇവിടെ തള്ളിയത്. ആർസിസിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിട്ടുള്ള രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതോടെ സംഭവം കൂടുതൽ വിവാദമായി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ്  കേരളത്തിൻ്റെ ധൃതി പിടിച്ചുള്ള തിരുത്തൽ നടപടി.

മാലിന്യം നീക്കം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.ഇതിനായി 16 ലോറികളാണ് കേരളത്തിൽ നിന്ന് എത്തിയത്. ക്ലീന്‍ കേരള കമ്പനിക്കും നഗരസഭയ്ക്കുമായിരുന്നു ചുമതല. ക്ലീൻ കേരളയുടെ ഗോ ഡൗണിൽ മാലിന്യങ്ങൾ എത്തിച്ച് വേർതിരിച്ച് സംസ്കരിക്കും.തിരുനേൽവേലി കലക്ടറും മെഡിക്കൽ സംഘവും സ്ഥിതിഗതികൾ വിലയിരുത്തി. മാലിന്യമെത്തിച്ച ലോറിയും  ഡ്രൈവറെയും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സേലം സ്വദേശിയുടെ ലോറി പിടികൂടിയത്.സംഭവത്തിൽ ഇതുവരെ 6 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 


SCROLL FOR NEXT