NEWSROOM

എൻഐആർഎഫ് റാങ്കിങ്ങിൽ തിളങ്ങി കേരളം; കേരളത്തിലെ സർവകലാശാലകളുടേത് മികച്ച നേട്ടമെന്ന് ആർ. ബിന്ദു

എൻഐആർഎഫ് റാങ്കിംഗ് പട്ടികയിൽ ആർക്കിടെക്‌ച്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടി മൂന്നാം റാങ്കും, പബ്ലിക് യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റി ഒൻപതാം റാങ്കും, കുസാറ്റ് പത്താം റാങ്കും, മാനേജ്‌മെന്‍റ് കോളജുകളിൽ കോഴിക്കോട് ഐഐഎം മൂന്നാം റാങ്കും ആണ് നേടിയത്.

Author : ന്യൂസ് ഡെസ്ക്

എൻഐആർഎഫ് റാങ്കിംഗ് പട്ടികയിൽ കേരളത്തിനും സർവകലാശാലകൾക്കും മികച്ച നേട്ടം കൊയ്യാനായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. വിവിധ ഇനങ്ങളില്‍ മുന്നിലെത്തിയ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടതിൽ കേരളം ഉന്നത റാങ്കുകൾ നിലനിർത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. എൻഐആർഎഫ് റാങ്കിംഗ് പട്ടികയിൽ ആർക്കിടെക്‌ച്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടി മൂന്നാം റാങ്കും, പബ്ലിക് യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റി ഒൻപതാം റാങ്കും, കുസാറ്റ് പത്താം റാങ്കും, മാനേജ്‌മെന്‍റ് കോളജുകളിൽ കോഴിക്കോട് ഐഐഎം മൂന്നാം റാങ്കും ആണ് നേടിയത്.

ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാം സ്ഥാനം നിലനിർത്തി. ഐഐടി ബെംഗളൂരു രണ്ടും, ഐഐടി മുംബൈ മൂന്നും, ഐഐടി ഡല്‍ഹി നാലും സ്ഥാനത്തെത്തി. ഐഐടി കാണ്‍പൂര്‍, ഐഐടി ഖൊരഗ്‌പൂര്‍, എയിംസ് ന്യൂഡല്‍ഹി, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി, ഡല്‍ഹി ജെഎന്‍യു എന്നിവരാണ് പത്തു വരെയുള്ള സ്ഥാനങ്ങളില്‍. യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ ഐഐഎസ്‌സി ബെംഗളൂരുവും, മാനേജ്മെന്‍റ് വിഭാഗത്തില്‍ ഐഐഎം അഹമ്മദാബാദും ഒന്നാമതെത്തി.

ആകെ 10,885 സ്ഥാപനങ്ങളാണ് ഈ വർഷത്തെ എൻഐആർഎഫ് റാങ്കിങ്ങിനായി അപേക്ഷിച്ചത്.

SCROLL FOR NEXT