NEWSROOM

കൗമാരോത്സവം ഫോട്ടോ ഫിനിഷിലേക്ക്; ഒപ്പത്തിനൊപ്പം തൃശൂരും കണ്ണൂരും

ഹൈസ്കൂൾ വിഭാഗത്തിൽ 407 പോയിന്റുമായി തൃശൂർ മുന്നിട്ടു നിൽക്കുമ്പോൾ, 444 പോയിൻ്റുമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂരാണ് മുന്നിൽ

Author : ന്യൂസ് ഡെസ്ക്


63-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സ്വർണ്ണ കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. കൗമാര കലോൽസവത്തിൽ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് തൃശൂരും കണ്ണൂരും പാലക്കാടും കോഴിക്കോടുമെല്ലാം കാഴ്ചവെക്കുന്നത്.

849 പോയിൻ്റുമായി തൃശൂരും കണ്ണൂരും പോയിൻ്റ് നിലയിൽ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 407 പോയിന്റുമായി തൃശൂർ മുന്നിട്ടു നിൽക്കുമ്പോൾ, 444 പോയിൻ്റുമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂരാണ് മുന്നിൽ.

തൊട്ടു പിന്നിലായി പാലക്കാട് 845 പോയിൻ്റുമായി രണ്ടാമതുണ്ട്. 841 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 820 പോയിൻ്റുമായി നാലാം സ്ഥാനത്തുമാണ്. കൊല്ലം ജില്ലയാണ് (813) അഞ്ചാം സ്ഥാനത്ത്. ജനപ്രിയ ഇനങ്ങളായ നാടൻ പാട്ടും വട്ടപ്പാട്ടും കഥാപ്രസംഗവും ഇന്ന് അരങ്ങിലെത്തിയിരുന്നു. നാളെ ഒരു ദിവസം മാത്രം ശേഷിക്കെ വീറും വാശിയും കനക്കുകയാണ്.

SCROLL FOR NEXT