NEWSROOM

കേരളത്തിൽ ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് തെക്കൻ ജില്ലകളിലാണ് കൂടുതലും മഴയുണ്ടാകുക. നാളെ വടക്കൻ ജില്ലകളിലേക്ക് കടക്കും. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

നാളെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ കനത്ത ചൂടും സംസ്ഥാനത്ത് തുടരും. പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. രാത്രിയിലും ഇനി ചൂടുയരാനാണ് സാധ്യത.

SCROLL FOR NEXT