NEWSROOM

ജാ​ഗ്രതൈ! ന്യൂനമര്‍ദ സാധ്യത, സംസ്ഥാനത്ത് 4 ദിവസം ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

ഇന്ന് ന്യൂനമര്‍ദ്ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദമുണ്ടായേക്കാൻ സാധ്യതയുണ്ട്. ഇന്ന് ന്യൂനമര്‍ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുമൂലം കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഡിസംബ‍ർ 18ന് നാല് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഡിസംബ‍ർ 18ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


മഴ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നി‍ർദേശമുണ്ട്.

SCROLL FOR NEXT