KERALA

കൊല്ലത്ത് 13കാരന് ക്രൂരമർദനം; രണ്ടാനച്ഛൻ പിടിയിൽ

പ്രതിയെ ഉടൻ അറസ്റ്റു ചെയ്യാൻ റൂറൽ എസ്‌പിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. ഓയൂരിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യാൻ റൂറൽ എസ്‌പിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മദ്യപിച്ച് വന്നാൽ രണ്ടാനച്ഛനായ രാജേഷ് കുട്ടിയെ എന്നും കുട്ടിയെ അടിക്കുമെന്നും, സ്ഥിരമായി മർദിക്കുമെന്നും അമ്മ ശാലിനി പറഞ്ഞിരുന്നു. പറയാൻ കൊള്ളാത്ത വാക്കുകൾ ഉപയോഗിച്ച് കുട്ടിയെ അധിക്ഷേപിക്കുമെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT