കേരള പൊലീസ് 
KERALA

ആലുവയിൽ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി

കുട്ടിയെ ഇന്നലെ രാത്രി മുതൽ കാണാനില്ലെന്നായിരുന്നു പരാതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആലുവ ചെങ്ങമനാട് ദേശത്ത് നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കുട്ടിയെ ഇന്നലെ രാത്രി മുതൽ കാണാനില്ലെന്നായിരുന്നു പരാതി. നെടുമ്പാശേരി പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി ഇന്നലെ രാത്രി കത്തെഴുതിവച്ച് വീട് വിടുകയായിരുന്നു. 'എന്നെ അന്വേഷിക്കേണ്ട, ഞാന്‍ പോകുന്നു' എന്ന് എഴുതിയായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്.

SCROLL FOR NEXT