വയനാട്: കണിയാമ്പറ്റയിൽ സ്കൂൾ വിദ്യാർഥി ക്രൂരമർദനത്തിനിരയയായി. കാരനെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപമാണ് സംഭവം.
കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദിക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.