KERALA

അര്‍ജുന്റെ മരണത്തില്‍ ഗെയിം ടാസ്‌ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ്; മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

അര്‍ജുന്‍ നിരന്തരം കളിച്ചിരുന്ന ഫ്രീ ഫയര്‍ ഗെയിം ടാസ്‌ക്കാണോ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയം ഉയരുന്നത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഞാറക്കലില്‍ 17 കാരന്‍ ജീവനൊടുക്കിയതില്‍ ഗെയിം ടാസ്‌ക്ക് കേന്ദ്രീകരിച്ച് അന്വേഷണം. അര്‍ജുന്‍ നിരന്തരം കളിച്ചിരുന്ന ഫ്രീ ഫയര്‍ ഗെയിം ടാസ്‌ക്കാണോ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയം ഉയരുന്നത്.

ഗെയിം കേന്ദ്രീകരിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. മകന്‍ മൊബൈല്‍ ഗെയിം കളിക്കുമായിരുനെന്ന് മാതാപിതാക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അതേസമയം കടല്‍ വെള്ളം കയറി നശിച്ചതിനാല്‍ ഫോണ്‍ പരിശോധിക്കാനായിട്ടില്ല. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

വെള്ളിയാഴ്ചയാണ് അര്‍ജുന്റെ മൃതദേഹം വളപ്പ് ബീച്ചില്‍ നിന്നും കണ്ടെത്തിയത്. അതേസമയം അര്‍ജുന്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഗെയിം അല്ലെന്നും മറ്റാരുടേയോ പ്രേരണയുണ്ടെന്നുമാണ് കുടുംബം ആരോപിച്ചത്. മൂന്ന് കിലോമീറ്റര്‍ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വാഭാവികമാണ്.

അര്‍ജുന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്റെ ലേബലിലാക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ് പൊലീസ് മൊബൈല്‍ ഗെയിം കേന്ദ്രീകരിച്ച് പരിശോധന നടത്താനൊരുങ്ങുന്നത്.

SCROLL FOR NEXT